കാനത്തൂർ: കൂട്ടംതെറ്റിയ കൊമ്പനാന മുളിയാർ വനത്തിനടുത്തുള്ള പ്രദേശങ്ങളിൽ വ്യാപകമായി കൃഷി നശിപ്പിച്ചു. പയം, ചമ്പിലാംകൈ, കൂടാല എന്നിവിടങ്ങളിൽ ഇറങ്ങിയ ഒറ്റയാൻ കവുങ്ങ്, വാഴ എന്നിവയാണ് നശിപ്പിച്ചത്. പകൽസമയം മുളിയാർ വനത്തിൽ തങ്ങിയ ആന സന്ധ്യയായപ്പോൾ കൃഷിയിടത്തിൽ ഇറങ്ങുകയായിരുന്നു.
രണ്ട് കൂട്ടങ്ങളിലായി സംസ്‌ഥാന അതിർത്തി കടന്നെത്തിയ 19 ആനകളിൽ 18 എണ്ണവും തിരിച്ച് പോയി. കൂട്ടംതെറ്റിയ കുട്ടിക്കൊമ്പനാണ് മുളിയാർ വനത്തിൽ അവശേഷിച്ചത്. ഇതിനെ തുരത്താൻ വനം വകുപ്പിന്റെ നേതൃത്വത്തിൽ ദ്രുതകർമ സേനയിറങ്ങി.
വെള്ളിയാഴ്‌ച സന്ധ്യയോടെ ചമ്പിലാംകൈയിൽ നിന്നാണ് ദൗത്യം ആരംഭിച്ചത്. നാട്ടുകാരും ഒപ്പമുണ്ട്. കൊട്ടംകുഴി മുതൽ എരിഞ്ഞിപ്പുഴ വരെ സോളാർ വേലി സ്‌ഥാപിച്ചതിനാൽ പുഴവഴിയാണ് ഇതിനെ തെളിക്കുന്നത്.
Read Also: തിരഞ്ഞെടുപ്പ്; നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന ഇന്നുമുതൽ