വൈകാതെ ഇന്ത്യ സന്ദർശിക്കും; ക്ഷണം സ്വീകരിച്ച് ഖത്തർ അമീർ

By Desk Reporter, Malabar News
S-Jayashankar in qatar
Ajwa Travels

ദോഹ: ഇന്ത്യ സന്ദർശിക്കാനുള്ള ക്ഷണം സ്വീകരിച്ച് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി. ഏറ്റവും അടുത്തു തന്നെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ച അമീര്‍ ഉറപ്പു നല്‍കി. അമീരി ദിവാനിൽ അമീറിനെ സന്ദർശിക്കാനെത്തിയ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇന്ത്യാ സന്ദർശനത്തിന് അമീറിനെ ക്ഷണിച്ചുള്ള മോദിയുടെ കത്ത് കൈമാറിയത്. കോവിഡിനിടെ ഖത്തർ ഭരണകൂടം ഇന്ത്യക്കാർക്കു നൽകിയ പരിഗണനക്ക് പ്രധാനമന്ത്രി കത്തിലൂടെ നന്ദി അറിയിച്ചു.

2021ല്‍ ഇന്ത്യയില്‍ നടക്കുന്ന പ്രഥമ സംയുക്‌ത കമ്മീഷനിൽ പങ്കെടുക്കാന്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദിനെയും കേന്ദ്രമന്ത്രി ക്ഷണിച്ചു.

ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്‌ദുൽ റഹ്‌മാൻ അൽതാനിയുമായുള്ള കൂടിക്കാഴ്‌ചയിൽ, ഇന്ത്യക്കാർ ഖത്തറിന്റെ പുരോഗതിയിൽ നൽകുന്ന സംഭാവനകളും സാമ്പത്തികം, നിക്ഷേപം തുടങ്ങിയ മേഖലകളിലെ സഹകരണവും ചർച്ചയായി.

സ്വകാര്യ മേഖലയിലെ ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വർധിപ്പിക്കുന്നതിനായി ഖത്തർ ചേംബർ, ബിസിനസ്‌മെൻ അസോസിയേഷൻ അധികൃതരുമായി നടത്തിയ ചർച്ചകൾ ഫലപ്രദമെന്നാണു വിലയിരുത്തൽ.

Entertainment News:  കാത്തിരിപ്പിന് വിരാമം; മാസ്‌റ്റര്‍ റിലീസ് ജനുവരി 13ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE