കാസർഗോഡ്: എൻഡോസൾഫാൻ കീടനാശിനി മാരകമല്ലെന്നും, ഇത് ഉപയോഗിച്ചത് മൂലം ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവില്ലെന്നുമുള്ള വിചിത്ര വാദവുമായി ഗവേഷകർ. കാസർഗോഡ് പ്ളാന്റേഷൻ കോർപറേഷന്റെ കശുമാവിൻ തോട്ടങ്ങളിൽ എൻഡോസൾഫാൻ ഉപയോഗിച്ചത് മൂലം നാട്ടുകാർക്ക് ശാരീരിക, മാനസിക പ്രശ്‌നങ്ങൾ ഉണ്ടായെന്ന വാദം നിഷേധിക്കുകയാണ് ഒരു വിഭാഗം ഗവേഷകർ.
തളിച്ച് രണ്ടാഴ്‌ചക്കകം വിഘടിച്ച് പോകുന്ന എഡോസൾഫാൻ കീടനാശിനി ഉഷ്‌ണമേഖലാ പ്രദേശങ്ങളിൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കില്ലെന്നാണ് ഗവേഷകർ പറയുന്നത്. ഇതോടെ ഗവേഷകരുടെ വിചിത്രമായ വാദം വൻ വിമർശനത്തിന് ഇടയാക്കിയിരിക്കുകയാണ്.
തിരുവനന്തപുരം ശ്രീചിത്രാ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മുൻ പ്രൊഫസറും അമല കാൻസർ സെന്റർ റിസർച്ച് ഡയറക്‌ടറുമായ ഡോ. വി രാമൻകുട്ടി, കാർഷിക സർവകലാശാലയിലെ ഗവേഷകരായ ഡോ. കെഎം ശ്രീകുമാർ, ഡോ. കെഡി പ്രതാപൻ എന്നിവരാണ് വിവാദപരമായ വാദം നടത്തിയത്.
Most Read: റോഡുപണി; നിലവാരം ഉറപ്പാക്കാൻ ഓട്ടോമാറ്റിക് പരിശോധനാ ലാബ്