പുരാവസ്‌തു തട്ടിപ്പ്; മോൻസണെതിരെ ഇഡി കേസെടുത്തു

By Desk Reporter, Malabar News
monson_mavunkal-
Representational Image

കൊച്ചി: പുരാവസ്‌തു തട്ടിപ്പ് കേസിൽ മോൻസണെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസെടുത്തു. വ്യാജ പുരാവസ്‌തു വിൽപ്പന നടത്തിയതിലെ കള്ളപ്പണ ഇടപാടുകളെക്കുറിച്ചാണ് ഇഡി അന്വേഷിക്കുക. മോൻസൺ മാവുങ്കൽ, അദ്ദേഹത്തിന്റെ മുന്‍ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

അന്വേഷണ വിവരങ്ങൾ ആവശ്യപ്പെട്ട് പോലീസിന് ഇഡി കത്ത് നൽകി. അതേസമയം മോന്‍സണ്‍ മാവുങ്കലിന്റെ കേസില്‍ വിപുമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ലോക്‌നാഥ് ബഹ്‌റയും മനോജ് എബ്രാഹാമും എന്തിനാണ് മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പോയതെന്ന് ഹൈക്കോടതി ചോദിച്ചിരുന്നു.

മോന്‍സണുമായി ബന്ധപ്പെട്ട കേസില്‍ വിശദാംശങ്ങള്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. നേരത്തെ പുരാവസ്‌തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ട്രാഫിക്ക് ഐജി ലക്ഷ്‌മണിനെ സസ്‌പെൻഡ്‌ ചെയ്‌തിരുന്നു. മോന്‍സണിന്റെ പുരാവസ്‌തു വിൽപനയ്‌ക്ക്‌ ലക്ഷ്‌മണ ഇടനില നിന്നതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.

Most Read: മുല്ലപ്പെരിയാർ; കേരളത്തിന്റേത് തടസ മനോഭാവമെന്ന് തമിഴ്‌നാട് സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE