തലമുടി അമിതമായി കൊഴിയുന്നുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

By News Bureau, Malabar News
Ajwa Travels

കേശ സംരക്ഷണം എന്നത് ഇന്ന് പലർക്കും ഒരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്. മുടികൊഴിച്ചിലും താരനും എല്ലാം ഇന്നത്തെ കാലത്ത് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ പല വഴികളും പരീക്ഷിച്ച് പരാജയപ്പെട്ടവരും ഉണ്ടാവും.

ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ തലമുടിയെ സംരക്ഷിക്കാവുന്നതാണ്. തലമുടി കൊഴിച്ചില്‍ തടയാനും മുടി തഴച്ചു വളരാനും ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കാം.

dandruff-hair

  • നമ്മുടെ മുടിയിഴകളുടെ ആരോഗ്യത്തിവും നാം കഴിക്കുന്ന ഭക്ഷണവും തമ്മിൽ ഏറെ ബന്ധമുണ്ട്. വിറ്റാമിനുകളായ എ, ബി, സി, ഡി, ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടി വളരാന്‍ സഹായിക്കും. അതിനാല്‍ ഇലക്കറികൾ, ബീൻസ്, മൽസ്യം, ചിക്കൻ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. അതുപോലെ തന്നെ, പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ വളര്‍ച്ചയ്‌ക്ക് നല്ലതാണ്.

  • ശിരോചർമം മസാജ് ചെയ്യുന്നതും തലമുടിയുടെ വളര്‍ച്ചയെ സഹായിക്കും. വിരലഗ്രം വച്ചു ശിരോചർമം നന്നായി മസാജ് ചെയ്യാം. ചൂടാക്കിയ എണ്ണയുപയോഗിച്ചു മസാജ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ഇതു രക്‌തചംക്രമണം വർധിപ്പിക്കുകയും മുടി തഴച്ചു വളരാൻ സഹായിക്കുകയും ചെയ്യും.

  • കൃത്യമായ ഇടവേളയില്‍ തലമുടി വെട്ടാന്‍ മറക്കരുത്. മൂന്ന് മാസം കൂടുമ്പോൾ മുടി വെട്ടുന്നത് ശീലമാക്കണം. ഇത് മുടിയുടെ അറ്റം വിണ്ടുകീറുന്നതു തടയുകയും ഇതുവഴി മുടി വളരുകയും ചെയ്യും.

  • നനഞ്ഞ മുടി ചീകുന്നത് ദോഷം ചെയ്യും. കുളിച്ച് കഴിഞ്ഞയുടന്‍ നനഞ്ഞിരിക്കുന്ന തലമുടി ചീകുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് അത്ര നല്ലതല്ല. നനഞ്ഞ തലമുടിയെ ഉണങ്ങാന്‍ അനുവദിക്കുക.
  • എപ്പോഴും മുടിയിഴകള്‍ ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് ഉണക്കുന്ന ശീലവും ഉപേക്ഷിക്കുക. ദിവസവും പത്ത് മിനിറ്റില്‍ കൂടുതൽ തലമുടി ചീകാതിരിക്കാനും ശ്രദ്ധിക്കണം.

  • ഷാംപൂ ഉപയോഗിച്ച് ദിവസവും തലമുടി കഴുകുന്നതും ഒഴിവാക്കാം. ആഴ്‌ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം ഷാംപൂ ഉപയോഗിക്കാം. അമിതമായി ഷാംപൂ ഉപയോഗിക്കുന്നതുമൂലം മുടി വളരാൻ സഹായിക്കുന്ന നാച്ചുറൽ ഓയില്‍ നഷ്‌ടമാവാം. ഷാംപൂ ഉപയോഗിച്ചു കഴിഞ്ഞാൽ കണ്ടീഷണർ ഉപയോഗിക്കാനും മറക്കരുത്.

  • തലമുടിയില്‍ പുതിയ ഉൽപന്നങ്ങൾ പരീക്ഷിക്കുന്നതിന് മുമ്പ് അലർജി ടെസ്‌റ്റ് നടത്തുക. അലർജിയുണ്ടാക്കുന്ന ഉൽപന്നങ്ങൾ ഉപയോഗിക്കാതിരിക്കുക എന്നത് പ്രധാനമാണ്. പ്രകൃതിദത്തമായ ഹെയര്‍ മാസ്‌കുകള്‍ തയ്യാറാക്കുന്നതിനു മുമ്പും തലമുടിയുടെ സ്വഭാവത്തെക്കുറിച്ച് ഒരു ധാരണയുണ്ടാകണം.

hair mask

  • മനസിന്റെ ആരോഗ്യവും കേശ സംരക്ഷണത്തിൽ പ്രധാനമാണ്. മാനസിക സമ്മര്‍ദ്ദം മൂലവും തലമുടി കൊഴിയാം. അതിനാല്‍ സമ്മര്‍ദ്ദം കുറക്കാനുള്ള വഴികള്‍ സ്വീകരിക്കുക. ദിവസവും ആറ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കണം. ധാരാളം വെള്ളം കുടിക്കുന്നതും തലമുടിയുടെയും ശരീരത്തിന്റെയും ആരോഗ്യത്തെ സംരക്ഷിക്കും.

Most Read: സഞ്‌ജയ് ലീലാ ബന്‍സാലിയുടെ ‘ഗംഗുഭായ്’; പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE