ഹജ്‌ജ് എംബാർകേഷൻ കരിപ്പൂരിൽ പുന:സ്‌ഥാപിക്കാത്തത് മനുഷ്യാവകാശ ലംഘനം

By Malabar Bureau, Malabar News
M.P Abdussamad Samadani MP on Karipur Hajj Embarkation
Ajwa Travels

കൊണ്ടോട്ടി: കരിപ്പൂരിൽ ഹജ്‌ജ് എംബാർകേഷൻ പോയിന്റ് പുന:സ്‌ഥാപിക്കാത്തത് ഹാജിമാരോടുള്ള കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും, തീർഥാടകരോടു രാജ്യം കാണിക്കുന്ന ക്രൂരതയാണെന്നും എംപി അബ്‌ദുസമദ് സമദാനി എംപി.

കരിപ്പൂർ എയർപോർട്ട് ജംഗ്ഷനിൽ കേരള ഹജ്‌ജ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ധർണ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ വിമാനങ്ങൾക്ക് ഇറങ്ങാനുള്ള വിലക്ക് നീക്കുക. ഹാജിമാരോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ 6ന് കാലത്ത് 10 മണി മുതൽ വൈകിട്ട് 5 മണി വരെ നടന്ന സമര പരിപാടിയിൽ കേരള ഹജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നിർവഹിച്ചു.

10 കോടിയോളം രൂപ ചെലവഴിച്ച് നിർമിച്ച വിപുലമായ ഹജ്‌ജ് ഹൗസും 8 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയാക്കുന്ന വനിതാ ബ്ളോക്കും ഉണ്ടായിരിക്കെ ഹജ് എംബാർകേഷൻ പോയിന്റ് കരിപ്പൂരിൽ പുന:സ്‌ഥാപിക്കാത്തത് ഹാജിമാരോടുള്ള അനീതിയാണെന്ന് സി മുഹമ്മദ് ഫൈസിയും ചൂണ്ടികാണിച്ചു.

അസോസിയേഷൻ പ്രസിഡണ്ട് പി അബ്‌ദുൽ കരീം അധ്യക്ഷത വഹിച്ചു. പി അബ്‌ദുൽ ഹമീദ് മാസ്‌റ്റർ എംഎൽഎ, ടിവി ഇബ്രാഹിം എൽഎൽഎ, കൊണ്ടോട്ടി നഗരസഭ ചെയർപേഴ്‌സൺ സിടി ഫാത്തിമ സുഹ്‌റ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചെമ്പൻ മുഹമ്മദലി, പുളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെകെ മുഹമ്മദ് മാസ്‌റ്റർ, ചെറുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പികെ അബ്‌ദുല്ലക്കോയ, വാഴക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മലയിൽ അബ്‌ദുറഹ്‌മാൻ, കൊണ്ടോട്ടി നഗരസഭ കൗൺസിലർമാരായ മിനിമോൾ എന്നിവർ പ്രതിഷേധ ധർണയിൽ സംസാരിച്ചു.

M.P Abdussamad Samadani MP on Karippur Hajj Embarkationശിഹാബ് കോട്ട, റഹ്‌മതുള്ള, പള്ളിക്കൽ പഞ്ചായത്ത് അംഗം ജമാൽ കരിപ്പൂർ, അരീക്കോട് ബ്‌ളോക് പഞ്ചായത്ത് അംഗം എംസി കുഞ്ഞാപ്പു, ഹജ്‌ജ് കമ്മിറ്റിയംഗം മുഹമ്മദ് ഖാസിം കോയ പൊന്നാനി, എൻ പ്രമോദ് ദാസ് (സിപിഐ എം) അശ്റഫ് മടാൻ (മുസ്‌ലിം ലീഗ്) റിയാസ് മുക്കോളി (യൂത്ത് കോൺഗ്രസ്) പ്രൊഫസർ എപി അബ്‌ദുൽ ഹാബ് (ഐ എൻഎൽ) കെപി ജമാൽ കരുളായി (കേരള മുസ്‌ലിം ജമാഅത്ത്) ശാദി മുസ്‌തഫ (വ്യാപാരി വ്യവസായി ഏകോപന സമിതി ) ബിച്ചു ഹാജി കോഴിക്കോട്, അഡ്വക്കറ്റ് അബു സിദ്ദീഖ്, മുജീബ് പുത്തലത്ത്, ടി അബ്‌ദുൽ അസീസ് ഹാജി, ഇകെ അബ്‌ദുൽ മജീദ്, ശരീഫ് മണിയാട്ടുകുടി, പി അബ്‌ദുറഹ്‌മാൻ എന്ന ഇണ്ണി, ഹസ്സൻ സഖാഫി തറയിട്ടാൽ, പിപി മുജീബ് റഹ്‌മാൻ, മംഗലം സൻഫാരി, ബെസ്‌റ്റ് മുസ്‌തഫ എന്നിവരും ധർണയിൽ പങ്കെടുത്ത് സംസാരിച്ചു.

Most Read: ഡെൽഹിയിലെ വായു സിഗരറ്റ് പുകയേക്കാൾ മാരകം; ഡോ. രൺദീപ് ഗുലേറിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE