കോവിഡ് രോഗി അല്ലെന്ന് വ്യാജസര്‍ട്ടിഫിക്കറ്റ്; കര്‍ശന നടപടി ഉണ്ടാകുമെന്ന് ആരോഗ്യ മന്ത്രി

By Syndicated , Malabar News
KK shailaja-Malabar news
KK shailaja
Ajwa Travels

തിരുവനന്തപുരം: കോവിഡില്ലെന്ന വ്യാജസര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്‌ത സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം അപലപനീയമാണെന്ന് മന്ത്രി വ്യക്തമാക്കി

കുളത്തൂര്‍ പഞ്ചായത്ത് പി.എച്ച്.സി പൊഴിയൂര്‍ എന്ന പേരില്‍ മെഡിക്കല്‍ ഓഫിസറുടെയും പി.എച്ച്.സിയുടെയും വ്യാജ സീല്‍ ഉപയോഗിച്ചാണ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയത്. ഇതിനെതിരെ പൊഴിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് സമൂഹത്തിനോട് ചെയ്യുന്ന വലിയ ദ്രോഹവും പകര്‍ച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് കുറ്റകരവുമാണ്. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Read also: ലൈഫ് മിഷന്‍; മുഖ്യമന്ത്രിക്കും എ.സി മൊയ്തീനുമെതിരെ പരാതിയുമായി അനില്‍ അക്കര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE