വ്യാജ സന്ദേശം പ്രചരിപ്പിച്ചു; കെഎസ്ആർടിസി ജീവനക്കാരന് സസ്‌പെൻഷൻ

By Trainee Reporter, Malabar News
Suspension of KSRTC employee
Representational Image
Ajwa Travels

എറണാകുളം: വ്യാജ സന്ദേശം പ്രചരിപ്പിച്ച കേസിൽ കെഎസ്ആർടിസി ജീവനക്കാരന് സസ്‌പെൻഷൻ. അങ്കമാലി ഡിപ്പോ ഡ്രൈവർ എംവി രതീഷിനെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്‌. ‘സംയുക്‌ത സമരസമിതി യൂണിയന്റേത് എന്ന പേരിൽ കെഎസ്ആർടിസി ജീവനക്കാർ അനിശ്‌ചിതകാല സമരത്തിലേക്ക് എന്ന സന്ദേശമാണ് ഇയാൾ പ്രചരിപ്പിച്ചത്.

മെയ് 13 മുതൽ കെഎസ്ആർടിസി ജീവനക്കാർ അനിശ്‌ചിതകാല സമരത്തിലേക്ക് ആണെന്നും സർക്കാരിന്റെ മാനേജ്‌മെന്റിന് എതിരെ അടിസ്‌ഥാന രഹിതമായ ആരോപണങ്ങൾ എഴുതിയ നോട്ടീസ് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെ കെഎസ്ആർടിസി വിജിലൻസിനോട് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഈ അന്വേഷണത്തിലാണ് അങ്കമാലി ഡിപ്പോയിലെ ഡ്രൈവർ എംവി രതീഷാണ് സന്ദേശം പ്രചരിപ്പിച്ചതെന്ന് സ്‌ഥിരീകരിച്ചത്‌. തുടർന്ന് രതീഷ് കുറ്റം സമ്മതിക്കുകയും ചെയ്യുകയായിരുന്നു. പിന്നാലെയാണ് ഇയാളെ സസ്‌പെൻഡ് ചെയ്‌തുകൊണ്ടുള്ള ഉത്തരവ് കെഎസ്ആർടിസി പുറത്തിറക്കിയത്.

Most Read: നല്ലതണ്ണിയിൽ യുവതി ജീവനൊടുക്കിയ സംഭവം; പോലീസ് ഓഫിസറെ പിരിച്ചുവിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE