മക്കളെ പെരിയാർ നദിയിലേക്ക് എറിഞ്ഞ ശേഷം പിതാവും കൂടെ ചാടി; രണ്ടു മരണം

By Trainee Reporter, Malabar News
Drowned
Representational Image
Ajwa Travels

ആലുവ: ആലുവ മണപ്പുറം മേൽപ്പാലത്തിൽ നിന്ന് മക്കളുമൊത്ത് പിതാവ് നദിയിൽ ചാടി. ആലുവ മണപ്പുറം മേൽപ്പാലത്തിൽ നിന്നാണ് കൗമാരക്കാരായ മക്കളെ പെരിയാർ നദിയിലേക്ക് എറിഞ്ഞ ശേഷം പിതാവും കൂടെ ചാടിയത്. സംഭവത്തിൽ മക്കൾ മരിച്ചു. കുട്ടികളെ തിരിച്ചറിഞ്ഞിട്ടില്ല.

13ഉം 16ഉം വയസുള്ള ഒരു ആൺകുട്ടിയും പെൺകുട്ടിയുമാണ് അപകടത്തിൽ മരിച്ചതെന്നാണ് പ്രാഥമിക വിവരം. അതേസമയം, അച്ഛനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അച്ഛനായി തിരച്ചിൽ നടത്തുകയാണ്. ഇന്ന് വൈകിട്ടാണ് ആലുവ മണപ്പുറം മേൽപ്പാലത്തിൽ സംഭവം നടന്നത്.

പിതാവ് മക്കളെ നദിയിലേക്ക് എറിയുന്നത് കണ്ടവർ ഉടൻ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. തുടർന്ന് ജീവനോടെ മക്കളെ കണ്ടെത്തിയെങ്കിലും ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. പെൺകുട്ടി ജില്ലാ ആശുപത്രിയിലും ആൺകുട്ടി സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരിച്ചത്. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല.

Most Read: ജൂൺ 7 മുതൽ കാലവർഷം സജീവമായേക്കും;അടുത്ത 5 ദിവസം വ്യാപക മഴ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE