ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങി; പ്രതിയെക്കുറിച്ച് സൂചന, ഉടൻ പിടിയിലാകുമെന്ന് പോലീസ്

By Desk Reporter, Malabar News
police_2020 Oct-22
Representational Image
Ajwa Travels

കണ്ണൂർ: പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങുന്ന ബൈക്ക് യാത്രികനെക്കുറിച്ച് വ്യക്‌തമായ സൂചന ലഭിച്ചതായി തളിപ്പറമ്പ് പോലീസ്. ഏതുനിമിഷവും പ്രതി പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു. ആഴ്‌ചകൾക്കിടയിൽ രണ്ടു തവണയാണ് ഇയാൾ പറശ്ശിനിക്കടവിലേയും കോൾമൊട്ടയിലേയും പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങിയത്.

തളിപ്പറമ്പ് മന്നയിലെ ഹെൽമെറ്റ് ഷോപ്പിൽ നിന്ന് ഹെൽമെറ്റുമായി മുങ്ങിയതും ഇയാൾ തന്നെയാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ തളിപ്പറമ്പ് എസ് ഐ പിസി സഞ്‌ജയ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

ഒക്‌ടോബർ 24ന് മന്നയിലെ വീ ഹെൽപ് ഹെൽമെറ്റ് ഷോപ്പിൽ നിന്നും 1800 രൂപയുടെ ഹെൽമെറ്റ് എടുത്ത് ബൈക്കിൽ ഇരുന്ന് ഫോട്ടോ എടുപ്പിച്ച ശേഷം ഉടമയെ കബളിപ്പിച്ച് മുങ്ങുകയായിരുന്നു. ഫോർ രജിസ്‌ട്രേഷൻ സ്‌റ്റിക്കർ പതിച്ച കറുപ്പും മഞ്ഞയും നിറത്തിലുള്ള പൾസർ ബൈക്കിലാണ് ഇയാൾ എത്തിയത്.

ഇതിന് ശേഷമാണ് പറശ്ശിനിക്കടവിലേയും കോൾമൊട്ടയിലേയും പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ച് പണം നൽകാതെ കടന്നുകളഞ്ഞത്. പെട്രോൾ പമ്പുകളിലെ സിസി ടിവി ദൃശ്യങ്ങളിൽ നിന്നും ഹെൽമെറ്റ് ഷോപ്പിലെ ഉടമയുടെ ഫോണിൽ എടുത്ത ഫോട്ടോയിൽ നിന്നും ഒരാൾ തന്നെയാണ് ഇതെല്ലം ചെയ്‌തതെന്ന്‌ വ്യക്‌തമായിട്ടുണ്ട്. ഇതേത്തുടർന്ന് പൾസർ ബൈക്കുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് എത്തിയത്.

Malabar News:  ആലപ്പുഴക്ക് പിന്നാലെ കോഴിക്കോട് എഎം നിലയത്തിനും പൂട്ടിടാനൊരുങ്ങി പ്രസാർ ഭാരതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE