ലഹരിമരുന്നുമായി ചലച്ചിത്രനടൻ പിടിയിൽ

By Trainee Reporter, Malabar News
Action Hero Biju Actor Prasad Arrested
Ajwa Travels

കൊച്ചി: ‘ആക്ഷൻ ഹീറോ ബിജു’ ഉൾപ്പടെ നിരവധി മലയാള ചിത്രങ്ങളിൽ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ നിരോധിത ലഹരിമരുന്നുമായി പിടിയിൽ. എറണാകുളം തൃക്കാക്കര സ്വദേശി കാവുങ്കൽകാവ് വീട്ടിൽ പ്രസാദ് (40) ആണ് പിടിയിലായത്.

എക്‌സൈസ്‌ ഉദ്യോഗസ്‌ഥർ നടത്തിയ പരിശോധനയിൽ എറണാകുളം നോർത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഹാഷിഷ് ഓയിൽ, ബ്രൂപിനോർഫിൻ, കഞ്ചാവ് എന്നീ ലഹരിമരുന്നുകൾക്കൊപ്പം മാരകായുധവും പ്രസാദിൽ നിന്നും പിടികൂടിയിട്ടുണ്ട്.

മലയാള സിനിമാ മേഖലയിൽ കഞ്ചാവും ലഹരിമരുന്നുകളും വിപണനം നടത്തുന്ന വലിയൊരു സംഘത്തിലെ ‘ചെറിയ മീൻ’ മാത്രമാണ് ഇയാളെന്നാണ് സൂചന. ന്യൂ ജനറേഷൻ സിനിമയുടെ മറവിൽ നിശാ പാർട്ടികൾ ഉൾപ്പടെയുള്ളവ സംഘടിപ്പിച്ച് മയക്ക് മരുന്ന് വിറ്റഴിക്കുന്ന ‘സിനിമാ മയക്കുമരുന്ന് മാഫിയ’ യിലേക്കുള്ള വഴിയാകും പ്രസാദ് എന്നാണ് കരുതപ്പെടുന്നത്.

വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഇയാൾക്ക് എതിരെ നിരവധി കേസുകളുണ്ട്. ആക്ഷൻ ഹീറോ ബിജുവിന് പുറമെ ‘ഇബ’, ‘കർമാനി’ തുടങ്ങിയ ചിത്രങ്ങളിലാണ് ഇയാൾ അഭിനയിച്ചിട്ടുള്ളത്.

Read also: കോവാക്‌സിൻ ഉൽപാദനം അടുത്ത രണ്ട് മാസത്തിനകം ഇരട്ടിയാക്കും; കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE