നരമ്പിൽ പാറയിൽ തീപിടുത്തം; പിന്നിൽ സാമൂഹിക വിരുദ്ധരെന്ന് നാട്ടുകാർ

By Team Member, Malabar News
kannur
Representational image
Ajwa Travels

കണ്ണൂർ : ജില്ലയിലെ ചെറുപുഴ പഞ്ചായത്തിൽ നരമ്പിൽ പാറയിൽ തീപിടുത്തം ഉണ്ടായി. ചെറുപുഴ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്താണു കഴിഞ്ഞ ദിവസം തീപ്പിടിത്തം ഉണ്ടായത്. പ്രദേശത്ത് ഒറ്റപ്പെട്ട് കിടക്കുന്നതിനാൽ മദ്യപാനികളുടെയും, സാമൂഹിക വിരുദ്ധരുടെയും താവളം ആണ് ഇവിടമെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നുണ്ട്.

ദൂരെ സ്‌ഥലങ്ങളിൽ നിന്നുപോലും ആളുകൾ ഇവിടെയെത്തി മദ്യപിക്കുന്നതും, മാലിന്യങ്ങൾ വലിച്ചെറിയുന്നതും പതിവ് സംഭവമാണ്. അതിനൊപ്പമാണ് ഇപ്പോൾ ഇവിടുത്തെ ഉണങ്ങിയ പുല്ലിൽ ഇവർ തീയിടുന്നതും തുടരുന്നത്. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ സാമൂഹിക വിരുദ്ധരാണ് ഇവിടെ തീയിട്ടതെന്ന് നാട്ടുകാർ പറയുന്നു.

തീ പടർന്നതോടെ നാട്ടുകാർ പെരിങ്ങോം അഗ്‌നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു സ്‌ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണു തീയണച്ചത്. ഈ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ നായാട്ട് നടക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്.

Read also : പ്രതിഷേധത്തിൽ പകച്ച് സിപിഎം; കുറ്റ്യാടിയിൽ സീറ്റ് തിരിച്ചെടുക്കാൻ ആലോചന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE