കണ്ണൂർ: വാക്‌സിൻ വിതരണത്തിൽ മുഴുവൻ ആളുകൾക്കും ആദ്യ ഡോസ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക് കണ്ണൂർ. നിലവിൽ 18 വയസിന് മുകളിലുള്ള 76 ശതമാനത്തിലധികം ആളുകൾക്കും ജില്ലയിൽ ആദ്യ ഡോസ് ലഭിച്ചു കഴിഞ്ഞു. 29 ശതമാനം ആളുകൾക്കാണ് രണ്ടാം ഡോസ് ലഭിച്ചിട്ടുള്ളത്.
വാക്‌സിനേഷനിൽ 70 ശതമാനത്തിന് താഴെയുള്ള പഞ്ചായത്തുകളിൽ പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ് നടത്തി 100 ശതമാനമെന്ന ലക്ഷ്യം വേഗത്തിലാക്കാൻ കളക്‌ടർ എസ് ചന്ദ്രശേഖരൻ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ സംസ്‌ഥാന ശരാശരിയുടെ തൊട്ടുതാഴെയാണ് ജില്ലയുടെ വാക്‌സിനേഷൻ നിരക്ക്. വയനാട്, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളാണ് വാക്‌സിനേഷന്റെ കാര്യത്തിൽ മുൻപന്തിയിലുള്ളത്.
Also Read: നർക്കോട്ടിക് ജിഹാദ്; ബിഷപ്പിന് പിന്തുണയുമായി കെസിബിസിയും