നർക്കോട്ടിക് ജിഹാദ്; ബിഷപ്പിന് പിന്തുണയുമായി കെസിബിസിയും

By News Desk, Malabar News
Malabarnews_kcbc
Representational image
Ajwa Travels

കോട്ടയം: നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പ് ജോസഫ് കല്ലറക്കാട്ടിന് പിന്തുണയുമായി കേരള കാത്തോലിക് ബിഷപ്പ്സ് കൗൺസിൽ. സമൂഹത്തിലെ ആശങ്ക പങ്കുവെയ്‌ക്കുകയാണ് ബിഷപ്പ് ചെയ്‌തത്‌. കത്തോലിക്കാ സഭ ലക്ഷ്യമാക്കുന്നത് സാമൂദായിക ഐക്യവും സഹവർത്തിത്വവുമാണെന്നും കെസിബിസി അറിയിച്ചു.

തീവ്രവാദ നീക്കങ്ങളെക്കുറിച്ചും ലഹരിമരുന്ന് മാഫിയയെക്കുറിച്ചും അന്വേഷിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. കെസിബിസി വക്‌താവ് ഫാദർ ജേക്കബ് ജി പാലയ്‌ക്കാപ്പിള്ളിയാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

അതേസമയം, നർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ പാലാ ബിഷപ്പിന് പിന്തുണയുമായി വിശ്വാസികളുടെ റാലി നടന്നു. പിസി ജോർജ് ഉൾപ്പെടെയുള്ള നിരവധിയാളുകൾ റാലിയിൽ പങ്കെടുത്ത് സംസാരിച്ചു. നേരത്തെ
രാഷ്‌ട്രീയ നേതാക്കളും മുസ്‌ലിം സംഘടനകളും ബിഷപ്പിന്റെ വിവാദ പരാമർശത്തിന് എതിരെ രംഗത്തെത്തിയിരുന്നു. നിരവധി പ്രതിഷേധ പ്രകടങ്ങളും മുസ്‌ലിം സംഘടനകളുടെ ഭാഗത്ത് നിന്നും ഉണ്ടായി.

ഇതിനെതിരെയാണ് ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി ക്രിസ്‌ത്യൻ വിശ്വാസികൾ രംഗത്തെത്തിയത്. വിവിധ ക്രിസ്‌ത്യൻ സംഘടനകളും ഒപ്പം വിശ്വാസികളും ചേർന്നാണ് റാലി സംഘടിപ്പിച്ചത്. നർക്കോട്ടിക് ജിഹാദ് എന്ന ബിഷപ്പിന്റെ പരാമർശത്തിൻമേൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം വേണമെന്നാണ് ആവശ്യം.

Read Also: വി മുരളീധരന്റെ പ്രസ്‌താവനക്കെതിരെ പിഡിപി നേതാവ് മഅദ്‌നി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE