ഇന്ത്യയിലെ ആദ്യ വെര്‍ച്വല്‍ സിനിമ; ഇതിഹാസ കഥയുമായി പൃഥ്വിരാജ്

By News Desk, Malabar News
The first film to be shot entirely in India through virtual production.
Representational Image
Ajwa Travels

ഇന്ത്യയില്‍ വിര്‍ച്വല്‍ പ്രൊഡക്ഷന്‍ വഴി പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന ആദ്യ സിനിമയില്‍ നായകനാകാനുള്ള തയ്യാറെടുപ്പിലാണ് മലയാള സിനിമയുടെ പ്രിയ നായകന്‍ പൃഥ്വിരാജ്. ‘സിനിമാ നിര്‍മാണത്തിന്റെ കലയിലും ശാസ്ത്രത്തിലും ഇതൊരു പുതിയ അദ്ധ്യായം ആയിരിക്കും; മാറുന്ന കാലം, പുതിയ വെല്ലുവിളികള്‍, നൂതന രീതികള്‍, പറയാന്‍ ഒരു ഇതിഹാസ കഥ’ എന്ന അടിക്കുറിപ്പോടെ സിനിമയുടെ പ്രഖ്യാപന പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ചിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്നത് ഹോളിവുഡ് സിനിമകള്‍ക്കുള്‍പ്പെടെ വിര്‍ച്വല്‍ രംഗങ്ങള്‍ ഒരുക്കുന്ന ഗോകുല്‍രാജ് ഭാസ്‌കര്‍ ആണ്. സിനിമയുടെ പേരോ മറ്റ് വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ അഞ്ച് ഭാഷകളില്‍ സിനിമ പുറത്തിറങ്ങും. എല്ലാ ഭാഷയിലും സിനിമക്ക് ഒരേ പേര് തന്നെ വേണമെന്നതിനാല്‍ ഫിലിം ചേംബറിന്റെ അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ

ഇന്ത്യന്‍ സിനിമയില്‍ പരീക്ഷിച്ചിട്ടില്ലാത്ത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന സിനിമ സാങ്കേതികപരമായും പ്രമേയപരമായും ഏറെ വലിപ്പമുള്ള പ്രോജക്റ്റ് ആണെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു.കോവിഡ് പശ്ചാത്തലത്തില്‍ ഷൂട്ടിങ് ഉള്‍പ്പെടെ നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍ മലയാളത്തില്‍ നിന്ന് ആദ്യം പ്രഖ്യാപിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണിത്. വലിയ സെറ്റുകളുപ്പെടെയുള്ള കാര്യങ്ങള്‍ വിഎഫ്എക്‌സിന്റെ സഹായത്തോടെ കൃത്രിമമായി സൃഷ്ടിച്ച് ഷൂട്ട് ചെയ്യുന്ന രീതിയാണ് വിര്‍ച്വല്‍ പ്രൊഡക്ഷന്‍. ഹോളിവുഡ് സിനിമകളിലാണ് ഈ സാങ്കേതികവിദ്യ കൂടുതലായി കണ്ടുവരുന്നത് അഞ്ച് ഭാഷകളില്‍ ഒരുമിച്ച് റിലീസിനെത്തുന്ന പൃഥ്വിരാജിന്റെ ആദ്യ ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമക്കുണ്ട്. ‘ഉറുമി’ക്ക് ശേഷം ഇത്തരമൊരു വേഷം ആദ്യമായാണ് പൃഥ്വിരാജ് ചെയ്യുന്നത്. പല വേഷങ്ങളിലായി എല്ലാ ഭാഷകളില്‍ നിന്നുമുള്ള താരങ്ങള്‍ സിനിമയില്‍ അണിനിരക്കും. എല്ലാവര്‍ക്കും എത്തിച്ചേരാനുള്ള സൗകര്യം കണക്കിലെടുത്ത് ചെന്നൈയിലോ കൊച്ചിയിലോ ഹൈദ്രാബാദിലോ ആയിരിക്കും ചിത്രീകരിക്കുക.

മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ ഉയര്‍ച്ചക്ക് ഇത്തരം സിനിമകള്‍ അനിവാര്യമാണെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാലോകം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE