സൗദിയില്‍ കിഴക്കന്‍ പ്രവശ്യയിലെ ആദ്യ സിനിമ ഹാള്‍ അല്‍-ജുബൈലില്‍

By Team Member, Malabar News
Malabarnews_saudi
Representational image
Ajwa Travels

റിയാദ് : സൗദിയില്‍ കിഴക്കന്‍ പ്രവശ്യയിലെ ആദ്യ സിനിമ ഹാള്‍ അല്‍-ജുബൈല്‍ മാളില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. രാജ്യത്തിന്റെ ഓഡിയോ വിഷ്വല്‍ ജനറല്‍ കമ്മീഷനാണ് (ജിസിഎഎം) ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് പുറത്തു വിട്ടത്. കിഴക്കന്‍ പ്രവശ്യയില്‍ സിനിമ ഹാള്‍ നിലവില്‍ വരുന്ന ആദ്യ നഗരമാണ് അല്‍-ജുബൈല്‍. 5 സ്‌ക്രീനുകളും ആകെ 416 ഇരിപ്പിടങ്ങളും അടങ്ങുന്നതായിരിക്കും ഈ സമുച്ചയം.

സൗദി അറേബ്യയിലെ ആദ്യ സിനിമ ഹാള്‍ 2018 ഏപ്രിലില്‍ ആണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. വരുന്ന 5 വര്‍ഷങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ 15 നഗരങ്ങളിലായി നാല്‍പതോളം സിനിമ ശാലകള്‍ തുറക്കാനുള്ള പദ്ധതിയുണ്ടെന്ന് ഭരണകൂടം നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് വിനോദ മേഖലയില്‍ വലിയ മാറ്റങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തരം നടപടികളിലേക്ക് നീങ്ങുന്നതെന്നും ഭരണകൂടം വ്യക്തമാക്കി.

ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടു വരുന്നതിന്റെ ഭാഗമായി രാജ്യത്തെ സിനിമ ശാലകള്‍ ജൂണില്‍ തന്നെ തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരുന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയായിരുന്നു വീണ്ടും ഇവ തുറന്നുകൊടുത്തത്.

സൗദിയിലെ വിനോദ മേഖലയില്‍ 10 വര്‍ഷങ്ങള്‍ കൊണ്ട് 64 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനുള്ള പദ്ധതികള്‍ക്ക് അംഗീകാരമായെന്നും, സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനുള്ള ധാരണയായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE