കേരളത്തിലേക്ക് ആദ്യ ഓക്‌സിജൻ എക്‌സ്‌പ്രസ്‌ ട്രെയിനെത്തി

By News Desk, Malabar News
‘Oxygen Express’ train arrived; Relief for Maharashtra
Representational Image
Ajwa Travels

കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജൻ എക്‌സ്‌പ്രസ്‌ ട്രെയിൻ കൊച്ചിയിലെത്തി. പുലർച്ചെ മൂന്നര മണിയോടെയാണ് തീവണ്ടി വല്ലാർപാടത്ത് എത്തിയത്. 118 മെട്രിക് ടൺ ഓക്‌സിജനാണ് ട്രെയിനിലുള്ളത്.

വല്ലാർപാടത്ത് വെച്ച് ഫയർ ഫോഴ്‌സിന്റെ മേൽനോട്ടത്തിൽ ഇത് വിവിധ ജില്ലകളിലേക്ക് അയക്കും. ഒഡീഷയിലെ കലിംഗനഗർ ടാറ്റാ സ്‌റ്റീൽ പ്ളാന്റിൽ നിന്ന് ഡെൽഹിയിലേക്കുള്ള ലോഡ് ആയിരുന്നു. എന്നാൽ അവിടെ ഓക്‌സിജന്റെ ആവശ്യം കുറഞ്ഞതിനാൽ കേന്ദ്രം കേരളത്തിലേക്ക് അനുവദിക്കുകയായിരുന്നു.

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്‌ത പ്രത്യേക കണ്ടെയ്‌നർ ടാങ്കറുകളിലാണ് ഓക്‌സിജൻ നിറച്ച് കൊണ്ടു വന്നത്. വാഗണിൽ ഉറപ്പിക്കുന്ന ഇത്തരം ടാങ്കറുകൾ കടന്ന് പോകാൻ കേരളത്തിലെ ചില റെയിൽവേ മേൽപ്പാലങ്ങളുടെ അടിയിലെ ഉയരക്കുറവ് തടസമായില്ല.

Also Read: ഇന്ധന വില വീണ്ടും വർധിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE