വിദേശകാര്യ മന്ത്രി ശ്രീലങ്കയിൽ; കൂടുതൽ പിന്തുണ ചർച്ചയായേക്കും

By Desk Reporter, Malabar News
Foreign Minister in Sri Lanka; More support may be discussed
Ajwa Travels

കൊളംബോ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ശ്രീലങ്കയിലെത്തി. ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുന്ന ശ്രീലങ്കക്ക് കൂടുതൽ പിന്തുണ നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങൾ സന്ദർശനത്തിൽ ചർച്ചയായേക്കും.

കഴിഞ്ഞ ദിവസം ഇന്ത്യ നാൽപതിനായിരം ടൺ അരിയും ഡീസലും സാമ്പത്തിക സഹായവും ശ്രീലങ്കക്ക് പ്രഖ്യാപിച്ചിരുന്നു. നാളെ നടക്കുന്ന ബിംസ്‌റ്റെക് മന്ത്രിതല യോഗത്തിലും എസ് ജയശങ്കർ പങ്കെടുക്കും. തടവിലാക്കിയ മൽസ്യ തൊഴിലാളികളെ വിട്ടയക്കാൻ അടിയന്തര നടപടി വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

ഇതിനിടെ, ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്‌തമാകുകയാണ്. പ്രസിഡണ്ട് ഗോതപായ രജപക്‌സേയുടെ രാജ്യ ആവശ്യപ്പെട്ട് കൂടുതൽ മേഖലകളിൽ ജനം തെരുവിലിറങ്ങി. പ്രതിസന്ധിയിൽ ഉലയുന്ന ശ്രീലങ്കയിൽ വിലക്കയറ്റം അതിരൂക്ഷമായിട്ടുണ്ട്. ഭക്ഷ്യവസ്‌തുക്കൾക്കും മരുന്നുകൾക്കും ക്ഷാമം തുടരുകയാണ്. ഇന്ധനവില ഇന്നലെ വീണ്ടും കൂട്ടിയിരുന്നു.

Most Read:  സഹവർത്തിത്വം; ആരാധനാ മന്ദിരങ്ങൾക്ക് നിര്‍ണായകപങ്ക്; മന്ത്രി പിഎ മുഹമ്മദ് റിയാസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE