ബംഗളൂര് കലാപം; സമ്പത്ത് രാജ് ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍

By Staff Reporter, Malabar News
Sampath Raj image_malabar news
Sampath Raj
Ajwa Travels

ബംഗളൂര്: കലാപ കേസില്‍ അറസ്‌റ്റിലായ കോണ്‍ഗ്രസ് നേതാവും മുന്‍ ബംഗളൂര് മേയറുമായിരുന്ന സമ്പത്ത് രാജിനെ സിറ്റി സിവില്‍ കോടതി ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിട്ടു. വര്‍ഗീയ കലാപത്തില്‍ പ്രധാന പ്രതി ചേര്‍ത്താണ് നവംബര്‍ 17ന് സമ്പത്ത് രാജയെ അറസ്‌റ്റ് ചെയ്‌തത്.

നേരത്തേ സമ്പത്ത് രാജിനെ പോലീസ് ചോദ്യം ചെയ്‌ത്‌ വിട്ടയച്ചിരുന്നു. എന്നാല്‍ കോവിഡ് പോസിറ്റീവായതിന് ശേഷം ബംഗളൂരുവിലെ ബാപ്റ്റിസ്‌റ്റ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് സമ്പത്ത് രാജിന് രക്ഷപ്പെടാന്‍ സഹായമൊരുക്കിയ റിയാസുദ്ദീനെ ചോദ്യം ചെയ്‌തതില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്‌ഥാനത്തില്‍ ഇയാളെ പിടികൂടാന്‍ സാധിച്ചത്.

പ്രവാചകന്‍ മുഹമ്മദ് നബിയെ ആക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്‌റ്റിന്റെ പേരില്‍ ഓഗസ്‌റ്റ് 11 ന് ബംഗളൂരുവില്‍ അരങ്ങേറിയ കലാപത്തില്‍ മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെടുകയും 60 ഓളം പോലീസ് ഉദ്യോഗസ്‌ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

സംഭവത്തില്‍ എ ആര്‍ സകീര്‍, സമ്പത്ത് രാജ് എന്നിവരെ പ്രതികളാക്കിയാണ് സിസിബി പ്രാഥമിക കുറ്റപത്രവും സമര്‍പ്പിച്ചത്. ഇതുവരെയായി അക്രമവുമായി ബന്ധപ്പെട്ട് 415 ഓളം പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ പരാതിയിലാണ് കേസില്‍ എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്.

Read Also: സ്വര്‍ണക്കടത്ത് കേസ്; മലപ്പുറത്തും കോഴിക്കോടും എന്‍ഐഎ റെയ്ഡ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE