ആരോഗ്യ പ്രവർത്തകർക്ക് നാട്ടിലേക്ക് സൗജന്യ വിമാനടിക്കറ്റ്; അബുദാബി

By Team Member, Malabar News
Free Air Ticket For Health Workers By Seha
Ajwa Travels

അബുദാബി: ആരോഗ്യ പ്രവർത്തകർക്ക് നാട്ടിലുള്ള കുടുംബത്തെ കണ്ടു മടങ്ങാൻ സൗജന്യ വിമാന ടിക്കറ്റ് നൽകാൻ തീരുമാനം. അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയാണ് സൗജന്യ ടിക്കറ്റ് നൽകുന്നത്. രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്‌ച വച്ചതിനാണ് സമ്മാനമായി സൗജന്യ വിമാനടിക്കറ്റ് നൽകാൻ അധികൃതർ തീരുമാനിച്ചത്.

നേരത്തെ ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും മാത്രമാണ് ഈ ആനുകൂല്യം ലഭിച്ചിരുന്നത്. എന്നാൽ നിലവിൽ അബുദാബി സർക്കാർ ആരോഗ്യ മേഖലയിലെ എല്ലാ ജീവനക്കാരെയും സൗജന്യ വിമാന യാത്രാ ടിക്കറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തി. നാട്ടിൽ പോകേണ്ട തീയതി ജോലി ചെയ്യുന്ന ഓഫിസ് വഴി ഇത്തിഹാദ് എയർവെയ്‌സിൽ അറിയിച്ചാൽ ടിക്കറ്റ് ലഭിക്കും. 2022 ജൂൺ വരെയാണ് ഈ ആനുകൂല്യം ഉണ്ടാകുകയെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: കോൺഗ്രസ്; ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE