ഇന്ധന വില ഇന്നും വർധിപ്പിച്ചു

By Desk Reporter, Malabar News
Fuel price
Representational image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നു. ഒക്‌ടോബറില്‍ ദിനംപ്രതി വില വര്‍ധിപ്പിക്കുന്ന അവസ്‌ഥയാണുള്ളത്. ഡീസലിന് 38 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്.

ഞായറാഴ്‌ചയിലെ വില വര്‍ധനയില്‍ തിരുവനന്തപുരം നഗരത്തിന് പുറത്തും ഇടുക്കിയിലെ ഉള്‍പ്രദേശങ്ങളിലും ഡീസല്‍ വില 100 രൂപ പിന്നിട്ടിരുന്നു. ഇന്നത്തെ വില വര്‍ധനയോടെ തിരുവനന്തപുരം നഗരത്തിലും ഇന്ധന വില 100 കടന്നു.

തിരുവനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 100.23 രൂപയാണ്. ഡീസൽ വില 106.70 രൂപയുമായി. കോഴിക്കോട് പെട്രോള്‍- 105.22, ഡീസല്‍- 98.53 രൂപയുമായി.

18 ദിവസത്തിനിടെ സംസ്‌ഥാനത്ത് ഡീസലിന് 4 രൂപ 93 പൈസയും പെട്രോളിന് 3 രൂപ 29 പൈസയുമാണ് വര്‍ധിച്ചത്. അതേസമയം, പെട്രോള്‍ വില രാജ്യത്ത് വിവിധ സ്‌ഥലങ്ങളില്‍ 110 രൂപക്ക് മുകളിലെത്തി. കേരളത്തിൽ 106 രൂപക്ക് മുകളിലാണ് പെട്രോള്‍ വിലയുള്ളത്. രാജ്യാന്തര വിപണിയിലെ എണ്ണ വിലയില്‍ ഉണ്ടായ വര്‍ധന പ്രാദേശിക ഇന്ധന വില കുതിക്കാന്‍ കാരണമാകുന്നുവെന്നാണ് എണ്ണകമ്പനികൾ വാദിക്കുന്നത്.

Most Read:  ലഖിംപൂര്‍ കൂട്ടക്കൊല; കോൺഗ്രസിന്റെ രാജ്യവ്യാപക മൗനവ്രത പ്രക്ഷോഭം ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE