ജോൺ പോളിന്റെ സംസ്‌കാര ചടങ്ങുകൾ നാളെ; പൊതുദർശനം രാവിലെ 8 മണി മുതൽ

By Team Member, Malabar News
Funeral Of Screen Writer John Paul Will Be On Tomorrow
Ajwa Travels

എറണാകുളം: അന്തരിച്ച പ്രശസ്‌ത തിരക്കഥാകൃത്ത് ജോൺ പോളിന്റെ സംസ്‌കാര ചടങ്ങുകൾ നാളെ വൈകുന്നേരം 4 മണിക്ക് നടക്കും. ഇളംകുളം സുറോന ചർച്ചിൽ വച്ചാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. ജോൺ പോളിന്റെ മൃതദേഹം ഇന്ന് ആശുപത്രിയിലായിരിക്കും സൂക്ഷിക്കുക. തുടർന്ന് നാളെ രാവിലെ 8 മണി മുതല്‍ 11 മണി വരെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനമുണ്ടാകും. കൂടാതെ ചാവറയിലും പൊതുദർശനത്തിന് സൗകര്യമൊരുക്കും.

ഇന്ന് ഉച്ചയോടെയാണ് തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ അന്തരിച്ചത്. കൊച്ചിയിലെ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. കഴിഞ്ഞ കുറെ ആഴ്‌ചകളായി ജോൺ പോൾ ആശുപത്രി കിടക്കയിലായിരുന്നു.

100ഓളം ചിത്രങ്ങൾക്കാണ് അദ്ദേഹം തിരക്കഥ എഴുതിയിട്ടുള്ളത്. കൂടാതെ നിരവധി പുസ്‌തകങ്ങളും അദ്ദേഹത്തിന്റെ തൂലികയിൽ പിറവിയെടുത്തിട്ടുണ്ട്. മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി ചലച്ചിത്രങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്. കൂടാതെ ടെലിവിഷന്‍ അവതാരകന്‍, മാദ്ധ്യമ പ്രവര്‍ത്തകന്‍, ചലച്ചിത്ര അധ്യാപകന്‍ എന്നീ മേഖലകളിലും അദ്ദേഹം ഇക്കാലയളവിൽ പ്രവർത്തിച്ചിട്ടുണ്ട്.

Read also: മേവാനിയെ ഗുജറാത്തിൽ നിന്ന് മാറ്റിനിർത്താനുള്ള തന്ത്രമാണ് അറസ്‌റ്റ്; കോൺഗ്രസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE