‘കൈതോലപ്പായയിൽ പണം കടത്തിയത് പിണറായി വിജയനും പി രാജീവും’; ജി ശക്‌തീധരൻ

ശക്‌തീധരൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കാണിച്ചു അന്വേഷണ സംഘം സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട് കൈമാറിയതിന് പിന്നാലെയാണ് വെളിപ്പെടുത്തൽ.

By Trainee Reporter, Malabar News
g-sakthidharan
Ajwa Travels

തിരുവനന്തപുരം: കൈതോലപ്പായ വിവാദത്തിൽ നിർണായക വെളിപ്പെടുത്തൽ നടത്തി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്‌തീധരൻ. ഫേസ്ബുക്കിലൂടെയാണ് ശക്‌തീധരന്റെ വെളിപ്പെടുത്തൽ. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് ആക്രമിച്ചാണ് ശക്‌തീധരന്റെ പോസ്‌റ്റ്. ശക്‌തീധരൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കാണിച്ചു അന്വേഷണ സംഘം സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട് കൈമാറിയതിന് പിന്നാലെയാണ് വെളിപ്പെടുത്തൽ.

രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫീസിൽ നിന്ന് രണ്ടുകോടി 35 ലക്ഷം രൂപ രണ്ടു ദിവസം അവിടെ താമസിച്ചു സമാഹരിച്ചു അത് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്നും അത് എകെജി സെന്ററിൽ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായ മന്ത്രി പി രാജീവാണെന്നും തുറന്ന് എഴുതിയിരുന്നുവെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്ന് ശക്‌തീധരൻ ചോദിച്ചു.

ഭൂമി ഇന്നത്തെപ്പോലെ അപ്പോഴും ഗോളാകൃതിയിൽ തന്നെ ആയിരിക്കുമായിരുന്നു. അതിൽ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ലല്ലോയെന്നും ശക്‌തീധരൻ ഫേസ്ബുക്കിൽ കുറിച്ചു.

കോവളത്തെ ഗൾഫാർ മുഹമ്മദാലിയുടെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് അതേ ഹോട്ടലിന്റെ പേര് അച്ചടിച്ച ഒരേ വലുപ്പമുള്ള രണ്ടു കവറുകൾക്കുള്ളിൽ വെച്ചിരുന്ന രണ്ടു വലിയ പാക്കറ്റുമായി രാത്രി 11 മണിയോടെ എകെജി സെന്ററിലെ മുഖ്യ കവാടത്തിന് മുന്നിൽ കാറിൽ ഇറങ്ങിയത് പാർട്ടി സെക്രട്ടറി പിണറായി വിജയൻ ആണെന്ന് എഴുതിയാലും അതുകൊണ്ട് ഒന്നും സംഭവിക്കുന്നില്ല. എന്തെന്നാൽ അതുക്കും മേലെയുള്ള തുക പിണറായി വിജയനും മകൾ വീണയും മാസപ്പടിയായും കൊല്ലപ്പടിയായും കീശയിലാക്കിയിരുന്നുവെന്ന് മൂന്ന് ഹൈക്കോടതി ജഡ്‌ജിമാർ വിധി എഴുതിയപ്പോഴും കേരളം ഇങ്ങനെ തന്നെ ആയിരുന്നുവെന്നും ശക്‌തീധരൻ ആരോപിച്ചു.

യഥാർഥ മാഫിയ രാജാവാണ് പിണറായി വിജയനെന്നും തന്റെ കമ്പ്യൂട്ടറിൽ അതിന്റെ തെളിവുകൾ ഉണ്ടെനും ഒരു ന്യായാധിപൻ പരസ്യമായി വെല്ലുവിളിച്ചപ്പോഴും ഒന്നും സംഭവിച്ചില്ല. പിണറായി വിജയൻ പറയുന്നതിനപ്പുറം രാജ്യത്ത് ഒന്നും സംഭവിക്കില്ലെന്ന് വിശ്വസിക്കുന്ന മൂഢൻമാരെ സൃഷ്‌ടിച്ചെന്നതാണ് പിണറായിസത്തിന്റെ മഹത്വമെന്നും ശക്‌തീധരൻ അഭിപ്രായപ്പെട്ടു.

Most Read| ‘കടുത്ത നിയന്ത്രണങ്ങളും വൈദ്യുതി ചാർജ് വർധനവും വേണ്ടിവന്നേക്കും’; കെ കൃഷ്‌ണൻകുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE