സ്വർണ വിലയിൽ നേരിയ കുറവ്

By Trainee Reporter, Malabar News
Gold-Price_2020-Nov-06
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ നേരിയ കുറവ്. പവന് 160 രൂപ കുറഞ്ഞ് 35,640 രൂപയായി. 4,455 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില ഔൺസിന് 1837 ഡോളർ നിലവാരത്തിലാണ്. 4.91 ശതമാനമാണ് ഇടിവുണ്ടായത്.

കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം കാരറ്റ് സ്വർണത്തിന്റെ വില 0.23 ശതമാനം കുറഞ്ഞ് 47,857 രൂപ നിലവാരത്തിലെത്തി. ജനുവരിയിൽ രാജ്യത്ത് സ്വർണ ഇറക്കുമതിയിൽ 72 ശതമാനം വർധനവുണ്ടായി. കഴിഞ്ഞ വർഷം ഇതേകാലയളവിലെ ഇറക്കുമതിയുമായി താരതമ്യം ചെയ്യുമ്പോഴാണ് ഈ വർധന. സ്വർണ വിലയിൽ കുത്തനെ ഇടിവുണ്ടായതോടെ ചെറുകിട നിക്ഷേപകരും സ്വർണ്ണക്കട ഉടമകളും വൻതോതിൽ സ്വർണം വാങ്ങികൂട്ടിയതാണ് ഇറക്കുമതിയിൽ വർധനവുണ്ടാകാൻ കാരണം.

Read also: ദിലീപിന്റെ ജാമ്യം റദ്ദാക്കണം; ഹരജിയിൽ 16ന് വിധി പറയും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE