തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്

By Staff Reporter, Malabar News
gold price-kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണ വില ഗ്രാമിന് 4455 രൂപയും പവന് 35,640 രൂപയുമായി.

ദേശീയതലത്തില്‍ സ്വര്‍ണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 24 കാരറ്റ് പത്ത് ഗ്രാം സ്വര്‍ണത്തിന്റെ വില 0.47 ശതമാനം കുറഞ്ഞ് 47,450 രൂപയായി. മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാമത്തെ തവണയാണ് സ്വർണ വില കുറയുന്നത്.

രാജ്യാന്തര വിപണിയിലും സ്വര്‍ണവില കുറഞ്ഞു. ഒന്നര ആഴ്‌ചത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വര്‍ണ വില ഇടിഞ്ഞത്. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1798.27 ഡോളറാണ്.

ബുധനാഴ്‌ച സ്വര്‍ണവില ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞിരുന്നത്. എന്നാല്‍ ചൊവ്വാഴ്‌ച സ്വര്‍ണവില കൂടിയിരുന്നു. പവന് 200 രൂപയാണ് വര്‍ധിച്ചത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് അന്ന് രേഖപ്പെടുത്തിയത്. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമായിരുന്നു വിലവർധന.

ഈ മാസം ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ഒന്നാം തീയതിയായിരുന്നു. പവന് 35,200 രൂപയായിരുന്നു അന്നുണ്ടായിരുന്നത്.

അതേസമയം വെള്ളിയുടെ വിലയിലും കുറവുണ്ടായി. വെള്ളി വില 0.97 ശതമാനം താഴ്ന്ന് കിലോയ്‌ക്ക് 67,036 രൂപയായി.

Most Read: സ്‌പുട്‌നിക്‌ വാക്‌സിൻ; നിർമ്മാണ യൂണിറ്റിന് കേരളം പരിഗണനയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE