കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട; 95.35 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

By Desk Reporter, Malabar News
gold-smuggling_2020-Sep-22
Representational Image
Ajwa Travels

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 1.866 കിലോഗ്രാം സ്വർണം പിടികൂടി. ഇതിന് 95.35 ലക്ഷം രൂപ വിലമതിക്കും. കുഴൽ രൂപത്തിലാക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് അടിവസ്‌ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം ചെറുവായൂർ മാട്ടിൽ അബ്‌ദുൽ അസീസിനെ(45) കസ്‌റ്റഡിയിലെടുത്തു.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻ സംഘം പിടിയിലാവുകയും എൻഐഎ, കസ്‌റ്റംസ്‌ തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്‌തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് തുടരുന്ന സ്ഥിതിയാണ് ഉള്ളത്.

National News:  ബം​ഗാളിൽ 1.17 കോടിയുടെ കള്ളനോട്ട് പിടികൂടി; ഒൻപത് പേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE