ബം​ഗാളിൽ 1.17 കോടിയുടെ കള്ളനോട്ട് പിടികൂടി; ഒൻപത് പേർ അറസ്‌റ്റിൽ

By Desk Reporter, Malabar News
fake currency case; Main accused in Palakkad custody
Representational Image
Ajwa Travels

കൊൽക്കത്ത: ബം​ഗാളിൽ വൻ കള്ളനോട്ട് വേട്ട. 1.17 കോടിയുടെ വ്യാജ ഇന്ത്യൻ കറൻസിയും 1.2 കിലോ​ഗ്രാം തൂക്കം വരുന്ന 17 സ്വർണ ബിസ്‌കറ്റുകളും പിടികൂടി. തിങ്കളാഴ്ച വൈകിട്ട് വടക്കൻ ബംഗാളിലെ കൂച്ച് ബെഹാർ ജില്ലയിലെ ഒരു സംഘം ആളുകളിൽ നിന്നാണ് കള്ളനോട്ടും സ്വർണ ബിസ്‌കറ്റും പിടികൂടിയത്. പശ്ചിമ ബംഗാൾ പോലീസും എസ്എസ്ബിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.

സംഭവത്തിൽ ഒൻപത് പേരെ അറസ്‌റ്റ് ചെയ്‌തു. ഒരു കാറും രണ്ട് മോട്ടോർ സൈക്കിളും 11 മൊബൈൽ ഫോണുകളും പിടിച്ചെടുത്തു. പ്രതികൾ അസമിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 500ന്റെയും 2000ത്തിന്റെയും നോട്ടുകളാണ് പിടികൂടിയത്. ഇതിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി കൂച്ച് ബെഹാർ പോലീസ് സൂപ്രണ്ട് മുഹമ്മദ് സന അക്തർ പറഞ്ഞു.

Kerala News:  എറണാകുളത്ത് മുഴുവന്‍ ക്വാറികളും പരിശോധിക്കാന്‍ നിര്‍ദ്ദേശം

എസ്‌എസ്‌ബിയുടെ ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് ഓപ്പറേഷൻ നടത്തിയതെന്ന് കൂച്ച് ബെഹാർ കോട്‌വാലി പോലീസ് സ്‌റ്റേഷനിലെ ഇൻസ്‌പെക്‌ടർ ഇൻ സൗമ്യജിത് റോയ് പറഞ്ഞു. കള്ളനോട്ടും സ്വർണ ബിസ്‌കറ്റും അസമിലേക്ക് കടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

National News:  സഹകരണ ബാങ്കുകള്‍ ആര്‍ബിഐക്ക് കീഴിലാവും; ബില്‍ രാജ്യസഭ കടന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE