സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കില്ല; തീരുമാനം പിന്‍വലിച്ചു

By Staff Reporter, Malabar News
MALABARNEWS-SALARY
Representational Image
Ajwa Travels

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാന്‍ എടുത്ത തീരുമാനം പിന്‍വലിച്ചു. സെപ്റ്റംബര്‍ മുതല്‍ ആറു മാസത്തേക്ക് കൂടി ശമ്പളം മാറ്റിവെക്കാനുള്ള തീരുമാനമാണ് പിന്‍വലിച്ചത്.

നിലവില്‍ മാറ്റിവച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പിഎഫില്‍ ലയിപ്പിക്കേണ്ടതാണ് എന്ന വ്യവസ്‌ഥയില്‍ 2020 നവംബര്‍ മുതല്‍ അനുവദിക്കും. 2021 ജൂണ്‍ ഒന്നു മുതല്‍ ഇത് പിഎഫില്‍ നിന്ന് പിന്‍വലിക്കാം.

ഒക്‌ടോബറില്‍ ചേര്‍ന്ന മന്ത്രസഭാ യോ​ഗത്തിലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഇനി പിടിക്കേണ്ടെന്ന് തീരുമാനിച്ചത്. ശമ്പളത്തില്‍ നിന്ന് 20 ശതമാനം പിടിക്കാനാണ് തീരുമാനിച്ചിരുന്നത്. 2021 ജൂണ്‍ ഒന്നു മുതല്‍ മാത്രമേ എല്ലാ വിഭാ​ഗം ജീവനക്കാരുടേയും അടുത്ത സാമ്പത്തിക വര്‍ഷത്തെ ലീവ് സറണ്ടര്‍ അനുവദിക്കുകയുള്ളൂ.

ഇപ്പോള്‍ മാറ്റിവച്ചിരിക്കുന്ന ലീവ് സറണ്ടര്‍ ആനുകൂല്യം പിഎഫ് ഇല്ലാത്തവര്‍ക്ക് പണമായി നല്‍കും. കൂടാതെ, ഹോണറേറിയം വ്യവസ്‌ഥയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും ആറു ദിവസത്തെ ശമ്പളം മാറ്റി വച്ചിട്ടുണ്ടെങ്കില്‍ അതും തിരികെ നല്‍കും.

അതേസമയം, മൂന്നു മാസത്തില്‍ കൂടുതല്‍ ഒരു ഉദ്യോഗസ്‌ഥന്‍ അവധിയെടുത്താല്‍ പ്രമോഷന്‍ നല്‍കി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സമ്പ്രദായം ഒഴിവാക്കും. ഉദ്യോഗസ്‌ഥര്‍ക്ക് അധിക ചുമതല നല്‍കി കൃത്യ നിര്‍വ്വഹണം നടത്തുകയും ചെയ്യും.

Read Also: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ രോ​ഗി മരിച്ച സംഭവം; തന്നെ ബലിയാടാക്കിയെന്ന് നഴ്സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE