വാളയാർ കേസ്; അഭിഭാഷക സംഘം പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദർശിച്ചു

By Desk Reporter, Malabar News
Walayar-case_2020-Oct-26
Representational Image
Ajwa Travels

പാലക്കാട്: വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കളുമായി സർക്കാർ അഭിഭാഷക സംഘം കൂടിക്കാഴ്‌ച നടത്തി. കേസിൽ തുടരന്വേണം വേണമെന്ന മാതാപിതാക്കളുടെ അപ്പീലിൻമേൽ നവംബർ ഒൻപതിന് വാദം തുടങ്ങാനിരിക്കെ ആണ് സർക്കാർ അഭിഭാഷകരുടെ സന്ദർശനം.

ശാസ്‌ത്രീയ തെളിവുകളുടെ അപര്യാപ്‌തത ഉണ്ടെങ്കിലും ഉള്ള തെളിവുകൾ പോലും വിചാരണ കോടതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്ന് അഭിഭാഷക സംഘം വിലയിരുത്തി. കേസിൽ ആവശ്യമെങ്കിൽ തുടരന്വേഷണം ആവശ്യപ്പെടുമെന്നും സ്‌പെഷ്യൽ ഗവ. പ്ളീഡർ നിക്കോളാസ് ജോസഫ് പറഞ്ഞു. അഡീഷണൽ ഡയറക്‌ടർ ജനറൽ പ്രോസിക്യൂഷൻ സുരേഷ് ബാബു തോമസ്, സീനിയർ ഗവ. പ്ളീഡർമാരായ എസ് യു നാസർ, സി കെ സുരേഷ് എന്നിവരടങ്ങുന്ന സംഘമാണ് വാളായാർ പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദർശിച്ചത്.

അതേസമയം, വാളയാർ കേസിൽ പ്രതി ചേർത്തിരുന്ന പ്രദീപ് കുമാർ (36) ബുധനാഴ്‌ച ആത്‍മഹത്യ ചെയ്‌തിരുന്നു. ചേർത്തലയിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്നാണ് ആത്‍മഹത്യയെന്നാണ് പ്രാഥമിക വിവരം. എന്നാൽ പ്രദീപ് കുമാറിന്റെ മരണം ദുരൂഹമാണെന്ന് വാളയാർ നീതി സമരസമിതി ആരോപിച്ചിരുന്നു. കേസിന്റെ പുനരന്വേഷണം നടക്കുന്ന സാഹചര്യത്തിൽ നടന്ന ആത്‍മഹത്യയിൽ ന്യായമായും സംശയിക്കുന്നതായി സമരസമിതി പറഞ്ഞിരുന്നു.

Related News:  മുന്‍പ്രതിയുടെ ആത്‍മഹത്യ; ദുരൂഹതയുണ്ടെന്ന് വാളയാര്‍ നീതി സമരസമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE