സൗദിയിൽ സർക്കാർ ഓഫീസുകൾ പുനഃരാരംഭിക്കുന്നു

By News Desk, Malabar News
Saudi Public Sector Re-opens
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാരും ഓഗസ്റ്റ് 30 മുതല്‍ ജോലിക്ക് ഹാജരാകണമെന്ന് സൗദി തൊഴില്‍ മന്ത്രാലയം അറിയിച്ചു. കോവിഡ് നിയന്ത്രണ വിധേയമായെന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് തീരുമാനം. ഇതിനെ സംബന്ധിച്ച സര്‍ക്കുലര്‍ അതത് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അയച്ചിട്ടുണ്ട്. ആരോഗ്യ പെരുമാറ്റ ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

എന്നാല്‍, ഓഫീസുകളില്‍ എത്ര പേര്‍ നേരിട്ട് ഹാജരാകാതെ ഓണ്‍ലൈനായി ജോലി ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അധികാരം വകുപ്പ് മേധാവികള്‍ക്കുണ്ട്. 25 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് അങ്ങനെ അനുമതി നല്‍കാനും പാടുള്ളതല്ല. രോഗവ്യാപന സാധ്യത കൂടുതല്‍ ഉള്ളവര്‍ ജോലിക്ക് എത്തേണ്ടതില്ല. ജോലിക്ക് കയറുമ്പോള്‍ വിരലടയാളം പതിക്കുന്ന രീതിയും ഒഴിവാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE