2 സുരക്ഷാ ഉദ്യോഗസ്‌ഥർ ഉൾപ്പടെ 3 പേർ വെടിയേറ്റ് മരിച്ചു

By Trainee Reporter, Malabar News
Representational image
Ajwa Travels

റിയാദ്: അക്രമിയുടെ വെടിയേറ്റ് 2 സുരക്ഷാ ഉദ്യോഗസ്‌ഥർ ഉൾപ്പടെ 3 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്‌തു. റിയാദ് മേഖല പോലീസ് വക്‌താവ്‌ കേണൽ ഖാലിദ് അൽഖുറൈദീസാണ് ഇക്കാര്യം അറിയിച്ചത്. റിയാദ് നഗരത്തിന് സമീപം മയീസിലിയയിൽ ചൊവ്വാഴ്‌ച പുലർച്ചെ രണ്ടിനാണ് സംഭവം.

ഒരു സ്വദേശി കുടുംബവഴക്ക് കാരണം തന്റെ ഭാര്യാസഹോദരനെ തോക്കിൻമുനയിൽ തടഞ്ഞുവെച്ചിരിക്കുന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ഉടൻ സ്‌ഥലത്തെത്തിയ പോലീസിന്‌ നേരെ ഇയാൾ വെടിയുതിർത്തു. പിന്നീട് തുടർച്ചയായി ഇയാൾ വെടിയുതിർക്കാൻ തുടങ്ങി. ഇതേതുടർന്ന് തടഞ്ഞുവെച്ച ഭാര്യാസഹോദരനും രണ്ട് സുരക്ഷാ ഉദ്യോഗസ്‌ഥരും കൊല്ലപ്പെടുകയായിരുന്നു. ഒരു സുരക്ഷാ ഉദ്യോഗസ്‌ഥന് കാലിന്റെ തുടയിൽ വെടിയേൽക്കുകയും ചെയ്‌തു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണ്.

വെടിവെച്ച ശേഷം സ്‌ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട കുറ്റവാളിയെ പോലീസ് പിടികൂടി. ഇയാളുടെ കൈയിൽ നിന്നും മയക്കുമരുന്നും കണ്ടെടുത്തിട്ടുണ്ട്.

Read also: വാക്‌സിൻ എത്തിയില്ല; ഫൈസറിന് എതിരെ നിയമനടപടിക്ക് ഒരുങ്ങി ഇറ്റലി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE