കോവിഡ് നിയന്ത്രണങ്ങളിൽ ഗ്യാസ് ഏജൻസിയുടെ വാഹനവും തടയുന്നു; ജില്ലയിൽ പരാതി

By Team Member, Malabar News
kozhikode news
Ajwa Travels

കോഴിക്കോട് : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അവശ്യസേവനങ്ങളിൽ ഉൾപ്പെട്ട ഗ്യാസ് ഏജൻസിയുടെ വാഹനം പോലീസ് തടയുന്നതായി പരാതി ഉയരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി സിംപിൾ ഗ്യാസ് ഏജൻസിയുടെ സിലിണ്ടർ കൊണ്ടുപോയിരുന്ന വാഹനങ്ങൾ മുക്കം ഭാഗത്ത് പോലീസ് തടഞ്ഞതായാണ് പരാതി ഉയരുന്നത്. നിലവിൽ കോവിഡിനെ തുടർന്ന് സംസ്‌ഥാനത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നതിന് വിലക്ക് ബാധകമല്ല.

മുക്കം കടവ് പാലത്തിന് സമീപത്ത് വച്ചാണ് ഗ്യാസ് ഏജൻസിയുടെ വാഹനം കടത്തിവിടാതെ പോലീസ് തടഞ്ഞുവച്ചതെന്ന് ഏജൻസി അധികൃതർ വ്യക്‌തമാക്കി. നിലവിൽ പാഴൂർ തോട്ടം റോഡിൽ പണി നടക്കുന്നതിനാൽ അതുവഴി പോകാൻ സാധിക്കില്ല. താഴെ തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന ഗോഡൗണിലേക്കുള്ള വാഹനങ്ങളാണ് പോലീസ് തടഞ്ഞു വച്ചത്.

Read also : നിർത്തിയിട്ട കാറിനുള്ളില്‍ കുടുങ്ങി നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE