ഹരിതകേരളം; നാലാമത് പച്ചത്തുരുത്ത് യാഥാര്‍ഥ്യമാക്കി കൊടുങ്ങല്ലൂര്‍ നഗരസഭ

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

തൃശ്ശൂര്‍: ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ നാലാമത് പച്ചത്തുരുത്ത് കൂടി സൃഷ്‌ടിച്ചു. മേത്തല കുടുംബാരോഗ്യ കേന്ദ്രത്തിനോട് അനുബന്ധിച്ചുള്ള അഞ്ച് സെന്റ് ഭൂമിയിലാണ് തരിശ് ഭൂമിയില്‍ പച്ചപ്പൊരുക്കുന്ന പദ്ധതിയുടെ ഭാഗമായി തുരുത്ത് നിര്‍മിച്ചത്.

ഫലവൃക്ഷങ്ങളും ഔഷധച്ചെടികളും വെച്ച് പിടിപ്പിച്ച് നഗരസഭ ചെയര്‍മാന്‍ കെ ആര്‍ ജൈത്രനാണ് നാലാമത് പച്ചത്തുരുത്തിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചത്. വൈസ് ചെയര്‍പേഴ്സണ്‍ ഹണി പീതാംബരന്‍, സ്‌റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി കെ രാമനാഥന്‍, തങ്കമണി സുബ്രഹ്‌മണ്യന്‍, കൗണ്‍സിലര്‍ എം കെ സഹീര്‍, സെക്രട്ടറി ടി കെ സുജിത്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ വി ഗോപാലകൃഷ്‌ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

പച്ചത്തുരുത്തിന് ചുറ്റും മുള, ചെമ്പരത്തി തുടങ്ങിയ ചെടികളുപയോഗിച്ച് ജൈവവേലിയും ഒരുക്കിയിട്ടുണ്ട്. നഗരസഭയുടെ തന്നെ നഴ്സറിയില്‍ ഉല്‍പ്പാദിപ്പിച്ച് വളര്‍ത്തിയെടുത്ത നെല്ലി, സപ്പോട്ട, പേര, ഞാവല്‍, ആര്യവേപ്പ്, ഇലഞ്ഞി, ചാമ്പ തുടങ്ങിയ വിവിധ തരം തൈകളാണ് ഇവിടെ നടുന്നത്.

പരിസ്‌ഥിതി സംരക്ഷണം ഉറപ്പ് വരുത്തുക, വായുവിന്റെ ഗുണമേന്‍മ വര്‍ധിപ്പിക്കുക, കാലാവസ്‌ഥ വ്യതിയാനത്തെ ചെറുക്കുക എന്നിവ ലക്ഷ്യമിട്ടാണ് നഗരസഭ ഈ പദ്ധതി ഏറ്റെടുത്തത്. കൊടുങ്ങല്ലൂര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളിനോട് ചേര്‍ന്ന വിശാലമായ ഭൂമിയിലും നേരത്തെ പച്ചത്തുരുത്ത് നിര്‍മ്മിച്ചിരുന്നു.

പുറമ്പോക്ക് ഭൂമിയിലും നഗരസഭയുടെ സ്‌ഥലങ്ങളിലും പദ്ധതി വ്യാപിപ്പിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. കൂടാതെ വിവിധ വാര്‍ഡുകളില്‍ സ്വകാര്യ വ്യക്‌തികളുടെ സ്‌ഥലങ്ങളില്‍ അവരുടെ അനുവാദത്തോടു കൂടി തുരുത്തുകള്‍ നിര്‍മിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. ഇതിനായി അഞ്ച് സെന്റ് ഭൂമിയെങ്കിലും വിട്ടുനല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്രകാരം ലഭിക്കുന്ന സ്‌ഥലത്ത് വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിച്ച് ഇവയുടെ തുടര്‍ പരിപാലനം നഗരസഭയും പ്രാദേശിക കമ്മിറ്റികളും ചേര്‍ന്ന് നിര്‍വഹിക്കും.

Malabar News: മലബാര്‍ ടൂറിസം വളരുന്നു; സാന്‍ഡ് ബാങ്ക്‌സ് നാടിനു സമര്‍പ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE