ലൈഫ് മിഷന്‍; സ്‌റ്റേ നീക്കാനുള്ള സിബിഐയുടെ ഹരജി ഇന്ന് പരിഗണിക്കും

By Team Member, Malabar News
life mission-wayanad
Representational image
Ajwa Travels

തിരുവനന്തപുരം : ലൈഫ് മിഷന്‍ കേസില്‍ അന്വേഷണത്തിന് സ്‌റ്റേ ഏര്‍പ്പെടുത്തിയത് മാറ്റണമെന്ന ആവശ്യവുമായി സിബിഐ സമര്‍പ്പിച്ച ഹരജി കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാരിനെതിരെ സിബിഐ നടത്തുന്ന അന്വേഷണത്തില്‍ ഇടക്കാല സ്‌റ്റേ അനുവദിച്ചുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സിബിഐ നല്‍കിയ ഹരജിയാണ് ഇന്ന് കോടതി പരിഗണിക്കുന്നത്.

സ്‌റ്റേ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അന്വേഷണം കൃത്യമായ രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കുന്നില്ലെന്ന് സിബിഐ നേരത്തെ തന്നെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് സ്‌റ്റേ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ജസ്‌റ്റിസ് പി വി കുഞ്ഞികൃഷ്‌ണന്‍ അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹരജി പരിഗണിക്കുന്നത്. വിഡിയോ കോണ്‍ഫെറന്‍സിങ് വഴി ആയിരിക്കും കേസ് പരിഗണിക്കുക. ലൈഫ് മിഷന്‍ പദ്ധതിയില്‍ സിബിസിയുടെ അന്വേഷണത്തിന് എതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയുടെ അടിസ്‌ഥാനത്തിലാണ് ഹൈക്കോടതി അന്വേഷണത്തിന് ഇടക്കാല സ്‌റ്റേ അനുവദിച്ചത്.

Read also : ഇ ഡിയുടെ ചോദ്യം ചെയ്യലില്‍ ആശങ്കയില്ല; ഫാറൂഖ് അബ്‌ദുള്ള

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE