ചൈനയുടെ പിന്തുണയോടെ ആര്‍ട്ടിക്കിള്‍ 370 പുനസ്‌ഥാപിക്കപ്പെടും; ഫാറൂഖ് അബ്‌ദുല്ല

By News Desk, Malabar News
MalabarNews_Farooq-Abdullah
Farooq Abdullah
Ajwa Travels

ശ്രീനഗര്‍: ലഡാക്കിലെ ലൈന്‍ ഓഫ് ആക്‌ച്വൽ കണ്‍ട്രോളില്‍ (LAC) ചൈന നടത്തിയ കടന്നു കയറ്റത്തിന് കാരണം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനമാണെന്ന് മുന്‍ ജമ്മു കശ്‌മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുല്ല. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് ചൈന ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ചൈനയുടെ പിന്തുണയോടെ ഇത് പുനഃസ്‌ഥാപിക്ക പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഫാറൂഖ് അബ്‌ദുല്ല പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

”ലഡാക്കിലെ എല്‍എസിയില്‍ അവര്‍ എന്താണോ ചെയ്യുന്നത് അതിന് കാരണം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതാണ്, അവര്‍ ഒരിക്കലും അത് അംഗീകരിച്ചിട്ടില്ല. അവരുടെ പിന്തുണയോടെ ആര്‍ട്ടിക്കിള്‍ 370 ജമ്മു കശ്‌മീരില്‍ പുനഃസ്‌ഥാപിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,” ഫാറൂഖ് അബ്‌ദുല്ല പറഞ്ഞു. ”ഓഗസ്റ്റ് 5 ന് സര്‍ക്കാര്‍ ചെയ്‌തത് ഒരിക്കലും സ്വീകാര്യമല്ല” എന്നും ജമ്മു കശ്‌മീർ സംബന്ധിച്ച കേന്ദ്രത്തിന്റെ തീരുമാനത്തെക്കുറിച്ച് ഫാറൂഖ് അബ്‌ദുല്ല പറഞ്ഞു. പാര്‍ലമെന്റില്‍ ജമ്മു കശ്‌മീരിലെ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പോലും തന്നെ അനുവദിച്ചിട്ടില്ലെന്നും ഫാറൂഖ് അബ്‌ദുല്ല പറഞ്ഞു.

Also Read: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ ഇടനിലക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍; പ്രധാനമന്ത്രി

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 5 ന് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ജമ്മു കശ്‌മീരിലെ ഉന്നത രാഷ്‌ട്രീയ നേതാക്കളായ ഫാറൂഖ് അബ്‌ദുല്ല, അദ്ദേഹത്തിന്റെ മകന്‍, മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്‌ദുല്ല, പിഡിപി മേധാവി, മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്‌തി എന്നിവരെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരുന്നു. നിലവില്‍, ഇന്ത്യയും ചൈനയും ലഡാക്കിലെ അതിര്‍ത്തിയില്‍ സംഘര്‍ഷ അവസ്‌ഥയിലാണ്. അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി ഇരു രാജ്യങ്ങളും ഉന്നതതല നയതന്ത്ര-സൈനിക ചര്‍ച്ചകള്‍ നടത്തി വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE