കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ ഇടനിലക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍; പ്രധാനമന്ത്രി

By News Desk, Malabar News
Ajwa Travels

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ ദല്ലാളുകള്‍ക്കും ഇടനിലക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ആണെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവര്‍ കാര്‍ഷിക പരിഷ്‌കരണ നടപടികള്‍ക്ക് എതിരെ നുണകള്‍ പ്രചരിപ്പിക്കുകയാണ്. സ്വമിത്വ കാര്‍ഡ് വിതരണോല്‍ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

ചരിത്രപരമായ പരിഷ്‌കരണങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ട് ഉള്ളതെന്നും അതില്‍ നിന്ന് പിന്നാക്കം പോകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മധ്യവര്‍ത്തികള്‍ ഇല്ലാതെ കര്‍ഷകര്‍ക്കും മറ്റുള്ളവര്‍ക്കും നേരിട്ട് വരുമാനം ലഭ്യമാകുന്നത് അനധികൃതമായി പണം സമ്പാദിക്കുന്നവരെ പ്രതികൂലമായി ബാധിക്കും. ഇത്തരക്കാരാണ് എതിര്‍പ്പുയര്‍ത്തുന്നത്. രാജ്യത്തെ കൊള്ളയടിച്ചവരെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് കൊണ്ടിരിക്കുകയാണ്. അതിനാലാണ് പ്രതിപക്ഷം സര്‍ക്കാര്‍ നടപടികളെ എതിര്‍ക്കുന്നതും അവക്കെതിരെ മോശമായ ഭാഷയില്‍ സംസാരിക്കുന്നതും.

സര്‍ക്കാരിന്റെ എല്ലാ നല്ല പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്ന പ്രതിപക്ഷം രാജ്യത്തിന്റെ വികസനത്തിന് തടയിടാനാണ് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. കഴിഞ്ഞ 60 വര്‍ഷക്കാലം കൊണ്ട് ഗ്രാമീണ മേഖലയില്‍ സര്‍ക്കാരുകള്‍ ചെയ്‌തതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ കഴിഞ്ഞ ആറ് വര്‍ഷം കൊണ്ട് തങ്ങള്‍ ചെയ്‌തതായും മോദി അവകാശപ്പെട്ടു.

Related News: ഭൂസ്വത്ത് കാര്‍ഡ്; ഗ്രാമീണ ഇന്ത്യയുടെ മാറ്റത്തിനുള്ള ചരിത്ര നീക്കം; പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE