അപ്പർ കുട്ടനാട് മേഖലകളിലെ വീടുകളിൽ വെള്ളം കയറി; 300ഓളം കുടുംബങ്ങൾ ആശങ്കയിൽ

By News Desk, Malabar News
no-rain-kerala
Representational Image
Ajwa Travels

മാന്നാർ: സംസ്‌ഥാനത്ത്‌ തുടർച്ചയായി പെയ്യുന്ന കനത്ത മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും പമ്പാ-അച്ചൻകോവിലാറുകളിൽ ജലനിരപ്പ് ഉയർന്നു. ഇതിനേ തുടർന്ന് അപ്പർ കുട്ടനാട് പടിഞ്ഞാറൻ മേഖലകളിലെ 300ഓളം വീടുകളിൽ വെള്ളം കയറി.

മാന്നാറിൽ പാവുക്കര, മൂർത്തിട്ട മുക്കത്താരി, വൈദ്യൻ കോളനി, ഇടത്തേ കോളനി, വള്ളക്കാലി, പൊതുവൂർ, തൈച്ചിറ കോളനി, ചെന്നിത്തലയിൽ ഐക്കരമുക്ക്, മുക്കത്ത് കോളനി, വള്ളാംകടവ്, ചില്ലിതുരുത്തിൽ, സ്വാമിത്തറ, തേവർകടവ്, പുത്തനാർ, മഠത്തുംപടി, വാഴക്കൂട്ടം, പാമ്പനാംചിറ, പറയങ്കേരി, നമങ്കേരിൽ, കുറയ്‌ക്കലാർ, മുണ്ടോലി കടവ്, കാരിക്കുഴി, ഈഴക്കടവ് എന്നിവിടങ്ങളിലെ വീടുകളിലാണ് വെള്ളം കയറിയത്. കലങ്ങി മറിഞ്ഞ കിഴക്കൻ വെള്ളത്തിന്റെ വരവോടെ നാട്ടുകാർ പരിഭ്രാന്തിയിലാണ്.

Also Read: വെള്ളക്കെട്ട് രൂക്ഷമായി; പൊന്നാനിയിൽ 4 കോടിയുടെ നെല്ല് പാടത്ത് ഉപേക്ഷിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE