ഡെൽഹി: കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റർ ഡോസ് നൽകുന്നതിൽ ഐസിഎംആർ അനുകൂല നിലപാട് സ്വീകരിച്ചതായി റിപ്പോർട്. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ഒൻപത് മാസത്തിന് ശേഷം അടുത്ത ഡോസ് നൽകണം എന്ന് പാർലമെന്ററി കമ്മിറ്റിയിൽ ശുപാർശ ചെയ്‌തതായാണ് വിവരം.
ഒമൈക്രോൺ സാഹചര്യം ചർച്ച ചെയ്യാൻ നാളെ ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. വാക്‌സിൻ ബൂസ്‌റ്റർ ഡോസ് നൽകുന്നത് സംബന്ധിച്ച തീരുമാനം വിദഗ്‌ധരുടെ നിർദേശം അനുസരിച്ചാകുമെന്നാണ് ഇന്നും കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ ആവർത്തിച്ചത്. ലോക്‌സഭയിൽ എൻകെ പ്രമേചന്ദ്രൻ എംപിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
വാക്‌സിനേഷനെ കുറിച്ച് പഠിക്കുന്ന സമിതികൾ ഇതുവരെ ബൂസ്‌റ്റർ ഡോസ് നിർദേശിച്ചിട്ടില്ല എന്നാണ് മന്ത്രി പാർലമെന്റിൽ വ്യക്‌തമാക്കിയത്. ഒമൈക്രോൺ വകഭേദം രാജ്യത്ത് കണ്ടെത്തിയതിന് പിന്നാലെ വാക്‌സിൻ ബൂസ്‌റ്റർ ഡോസെന്ന ആവശ്യം പല സംസ്‌ഥാനങ്ങളും ശക്‌തമാക്കിയിരുന്നു.
വാക്‌സിനേഷന് അര്‍ഹരായ ജനസംഖ്യയില്‍ പകുതിയിലേറെ പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയതും, നിര്‍മ്മാണ കമ്പനികള്‍ വാക്‌സിന്‍ ഉൽപാദനം കൂട്ടിയതും അനുകൂലാന്തരീക്ഷമായി സംസ്‌ഥാനങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Read Also: വ്യക്‌തിപരമായ വിമർശനങ്ങളെ ന്യായീകരിക്കില്ല; വിവാദങ്ങളിൽ പ്രതികരിച്ച് സാദിഖലി ശിഹാബ് തങ്ങൾ