തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിലെ എംഎ പൊളിറ്റിക്‌സ് ആന്റ് ഗവേണൻസ് കോഴ്‌സിന്റെ വിവാദ സിലബസുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ സമരത്തിനോട് മുഖം തിരിച്ചുനിന്ന ആശയങ്ങളെയും അതിന് നേതൃത്വം കൊടുത്ത നേതാക്കളെയും മഹത്വവല്‍കരിക്കുന്ന സമീപനമില്ലെന്ന് അദ്ദേഹം വ്യക്‌തമാക്കി.
വിഷയത്തില്‍ സര്‍വകലാശാലാ വിസിയും ഉന്നതവിദ്യഭ്യാസ മന്ത്രിയും കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. ഏത് പ്രതിലോമ ആശയവും വിമര്‍ശനാത്‌മകമായി പരിശോധിക്കുകയും വിലയിരുത്തുകയും വേണം. പക്ഷേ അത്തരം ആശയങ്ങളെയും ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച നേതാക്കളെയും മഹത്വവല്‍ക്കരിക്കരുത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
യൂണിവേഴ്‌സിറ്റി അതുമായി ബന്ധപ്പെട്ട് ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടുണ്ട്. രണ്ട് പേരുള്ള വിദഗ്‌ധ സമിതിയെ നിശ്‌ചയിച്ചിട്ടുണ്ട്. കേരള യൂണിവേഴ്‌സിറ്റി പ്രോ വിസിയും പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറുമായിരുന്ന ഡോ. ജെ പ്രഭാഷ്, കോഴിക്കോട് യൂണിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് പ്രൊഫസറായിരുന്ന ഡോ. കെഎസ് പവിത്രന്‍ എന്നിവരാണ് സമിതിയിലുള്ളത്.
ഇവരുടെ പരിശോധനക്ക് ശേഷമുള്ള ശുപാര്‍ശയിലായിരിക്കും തീരുമാനമെന്ന് വിസി വ്യക്‌തമാക്കിയിട്ടുണ്ട്. കേരളത്തില്‍ ഇക്കാര്യത്തിലുള്ള നിലപാട് എന്താണെന്ന് പ്രത്യേകിച്ച് സംശയമോ ആശങ്കയോ ഉണ്ടാവില്ലെന്ന് ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: ‘നാര്‍ക്കോട്ടിക്ക് ജിഹാദ്’ കേൾക്കുന്നത് ആദ്യം, വേര്‍തിരിവ് ഉണ്ടാക്കരുത്; മുഖ്യമന്ത്രി