കോവിഡ് വ്യാപനം തുടര്‍ന്നാല്‍ രാജ്യാന്തര ചലച്ചിത്രമേളയ്‌ക്ക് ഓണ്‍ലൈന്‍ സാധ്യത പരിഗണിക്കും ; എ കെ ബാലന്‍

By Team Member, Malabar News
Malabarnews_ak balan
മന്ത്രി എ കെ ബാലൻ
Ajwa Travels

തിരുവനന്തപുരം : ഇത്തവണത്തെ കേരള രാജ്യാന്തര ചലച്ചിത്രമേള ഡിസംബറില്‍ നടത്താനായില്ലെങ്കില്‍ ജനുവരിയിലോ ഫെബ്രുവരിയിലോ നടത്തുമെന്ന് മന്ത്രി എ കെ ബാലന്‍. കോവിഡ് രൂക്ഷമായി തുടര്‍ന്നാല്‍ ഓണ്‍ലൈന്‍ മേള എന്ന ആശയം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മേളയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഒപ്പം തന്നെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിനുള്ള എന്‍ട്രികളും സ്വീകരിച്ചു കഴിഞ്ഞു.

ഓഗസ്റ്റ് 21 മുതല്‍ 28 വരെയുള്ള തീയതികളില്‍ ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ ഡോക്യുമെന്ററി-ഹ്രസ്വചിത്രമേള ഓണ്‍ലൈനായി നടത്തും.29 സിനിമകളായിരിക്കും ഇതില്‍ പ്രദര്‍ശിപ്പിക്കുക. 14 ഡോക്യൂമെന്ററികളും, 5 ഹ്രസ്വചിത്രങ്ങളും, 4 കാമ്പസ് സിനിമകളും, 6 ആനിമേഷന്‍ സിനിമകളുമാണ് ഇതിലുള്‍പ്പെടുന്നത്. ഇവയില്‍ ഏഴെണ്ണം വിദേശചിത്രങ്ങളുമാണ്. ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത ആളുകള്‍ക്ക് വൈകിട്ട് 4 മണി മുതല്‍ 24 മണിക്കൂറിനകം സിനിമകള്‍ കാണാന്‍ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE