മലപ്പുറത്ത് കിണർ ഇടിഞ്ഞു തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു; ഒരാളെ രക്ഷപ്പെടുത്തി

By Trainee Reporter, Malabar News
well collapsed and the workers were buried underground; One person was rescued
Rep. image
Ajwa Travels

മലപ്പുറം: കോട്ടക്കലിൽ നിർമാണത്തിനിടെ കിണർ ഇടിഞ്ഞു രണ്ടു തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. കോട്ടക്കൽ പൊട്ടിപ്പാറ സ്വദേശികളായ അലി അക്ബർ, അഹദ് എന്നിവരാണ് മണ്ണിനടിയിൽപ്പെട്ടത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനിടെ ഒരാളെ രക്ഷപ്പെടുത്തി. അഹദിനെയാണ് രക്ഷപ്പെടുത്തിയത്. അലിയെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം ഉണ്ടായത്. 25 അടിയോളം താഴ്‌ചയുള്ള കിണറിൽ ജോലി എടുക്കുന്നതിനിടെ ആയിരുന്നു അപകടം. മുകളിൽ നിന്ന് മണ്ണിടിഞ്ഞു കിണറ്റിലേക്ക് വീഴുകയായിരുന്നു. മലപ്പുറത്ത് നിന്നുള്ള അഗ്‌നിരക്ഷാ സേനയും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മണ്ണ് നീക്കുന്നതിനിടെ വീണ്ടും ഇടിയുന്നത് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നുണ്ട്.

Most Read: കെഎസ്ആർടിസി കൺസെഷൻ നിയന്ത്രണം; നീചമായ നടപടിയെന്ന് കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE