2020-21 സാമ്പത്തിക വർഷം ആദായ നികുതി റിട്ടേൺ സമർപ്പിച്ചത് 3 കോടി പേർ

By Staff Reporter, Malabar News
MALABARNEWS-INCOMETAX
Representational Image
Ajwa Travels

ന്യൂഡെൽഹി: 2020-21 സാമ്പത്തിക വർഷത്തിൽ ഇതുവരെ മൂന്ന് കോടിയിലധികം ആദായ നികുതി റിട്ടേണുകൾ ഫയൽ ചെയ്‌തിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം. ഇതുവരെ റിട്ടേൺ ഫയൽ ചെയ്യാത്ത നികുതിദായകരോട് എത്രയും വേഗം അത് ചെയ്യണമെന്ന് ധനമന്ത്രാലയം ഞായറാഴ്‌ച ആവശ്യപ്പെട്ടു.

പ്രതിദിനം ഫയൽ ചെയ്യുന്ന ഐടിആറുകളുടെ എണ്ണം നാല് ലക്ഷത്തിൽ ഏറെയാണ്. കോവിഡ് വ്യാപനത്തെ തുടർന്നാണ് ഐടിആർ ഫയൽ ചെയ്യാനുള്ള തീയതി പലപ്പോഴായി നീട്ടി നൽകിയത്.

ഡിസംബർ 31 ആണ് ഐടിആർ ഫയൽ ചെയ്യാനുള്ള അവസാന തീയതി. ഈ തീയതി അടുത്തു വരുന്നതിനാൽ അനുദിനം ഐടിആർ ഫയൽ ചെയ്യുന്നവരുടെ എണ്ണം വർധിച്ചു കൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം പുറത്തുവിട്ട പ്രസ്‌താവനയിൽ പറയുന്നു.

കൂടുതൽ കാലതാമസം കൂടാതെ ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ നികുതിദായകരെ അറിയിക്കുന്ന ഇ-മെയിലുകൾ, എസ്എംഎസ്, മീഡിയ ക്യാംപയിനുകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. ഇതിലൂടെ പ്രക്രിയ കൂടുതൽ വേഗത്തിലാക്കാനാണ് ശ്രമം.

Read Also: സത്യത്തിൽ ആഭ്യന്തര മന്ത്രാലയം എന്താണ് ചെയ്യുന്നത് ? ചോദ്യവുമായി രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE