മലപ്പുറത്ത് സഹകരണ ബാങ്കിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന

By News Desk, Malabar News
income-tax-_Malabar News
Representational image
Ajwa Travels

മലപ്പുറം: എആർ നഗർ സഹകരണ ബാങ്കിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന. ബാങ്കിൽ 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയതായി സൂചനയുണ്ട്.

സഹകരണ ബാങ്ക് മുൻ സെക്രട്ടറി വികെ ഹരികുമാറിന്റെ വീട്ടിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. മരണപ്പെട്ടവരുടെ പേരിലുൾപ്പടെ അനധികൃത നിക്ഷേപം നടത്തിയതായാണ് വിവരം. സഹകരണ ബാങ്കിൽ പത്ത് ലക്ഷം രൂപക്ക് മുകളിലുള്ള ഇടപാടുകളുടെ വിവരം മറച്ചുവച്ചെന്ന പരാതി ഉയർന്നിരുന്നു.

ഇതേ തുടർന്ന് സഹകരണ രജിസ്ട്രാറെ വിവരമറിയിക്കുകയും പരാതി ആദായ നികുതി വകുപ്പിന് കൈമാറുകയായിരുന്നു. വലിയ അഴിമതി ബാങ്കിൽ നടന്നെന്നാണ് വിവരം. വിശദമായ അന്വേഷണം വേണമെന്ന് ആദായ നികുതി ഉദ്യോഗസ്‌ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: സ്‌കൂൾ കെട്ടിട്ടം പണിയുന്നതല്ല വികസനം; പാവങ്ങളുടെ വയറ്റത്തടിച്ചത് സർക്കാരെന്നും ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE