കോവിഡ് ഇന്ത്യ; 34,763 രോഗമുക്‌തി, 42,909 രോഗബാധ, 380 മരണം

By Staff Reporter, Malabar News
covid india
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 42,909 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 34,763 പേർ രോഗമുക്‌തിയും നേടി. ഇതുവരെ 3,19,23,405 പേരാണ് രാജ്യത്ത് കോവിഡിൽ നിന്നും മുക്‌തി നേടിയത്.

380 പേർക്ക് കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവൻ നഷ്‌ടമായി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,38,210 ആയി ഉയർന്നു.

നിലവിൽ 3,76,324 സജീവ കേസുകളാണ് രാജ്യത്തുള്ളത്.

കേരളത്തിൽ ഇന്നലെ 29,836 പേർക്കാണ് പുതുതായി കോവിഡ് ബാധ സ്‌ഥിരീകരിച്ചത്‌. 75 മരണങ്ങളും റിപ്പോർട് ചെയ്‌തു. സംസ്‌ഥാനത്ത് ഇന്ന് മുതൽ കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായുള്ള രാത്രികാല കര്‍ഫ്യൂ ആരംഭിക്കും. രാത്രി പത്തുമണി മുതല്‍ രാവിലെ ആറുമണി വരെയാണ് കര്‍ഫ്യൂ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കോവിഡ് അവലോകന യോഗമാണ് കര്‍ഫ്യൂ ഏർപ്പെടുത്താൽ തീരുമാനിച്ചത്.

അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. 63.43 കോടി വാക്‌സിൻ ഡോസുകളാണ് ഇതുവരെ വിതരണം ചെയ്‌തതെന്ന്‌ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

Most Read: പാരാലിമ്പിക്‌സ്: ഇന്ത്യയ്‌ക്ക്‌ ആദ്യ സ്വര്‍ണം; അഭിമാനമായി അവനി ലെഖാര 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE