ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 5,784 പേർക്ക് പുതുതായി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. 7,995 പേർ രോഗമുക്തി നേടിയപ്പോൾ 252 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതുവരെ 3,41,38,763 പേരാണ് കോവിഡിൽ നിന്നും മുക്തി നേടിയത്. അതേസമയം 4,75,888 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്.
നിലവിൽ 88,993 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
പുതിയ കോവിഡ് കേസുകളിൽ കൂടുതലും റിപ്പോർട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. കഴിഞ്ഞ ദിവസം 2,434 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. 50,446 സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കി. രോഗമുക്തി നേടിയവർ 4,308 പേരും കോവിഡ് മരണം സ്ഥിരീകരിച്ചത് 38 പേർക്കുമാണ്.
അതേസമയം രാജ്യത്ത് വാക്സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 133.8 കോടി വാക്സിൻ ഡോസുകൾ രാജ്യത്തുടനീളം വിതരണം ചെയ്തിട്ടുണ്ട്.
Related News: ഒമൈക്രോൺ; മഹാരാഷ്ട്രയിലെ ആകെ കേസുകൾ 20 ആയി