കോവിഡ് ഇന്ത്യ; 43,903 രോഗമുക്‌തി, 38,948 രോഗബാധ, 219 മരണം

By Staff Reporter, Malabar News
covid update-india
Representational image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,948 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 3,30,27,621 ആയി.

43,903 പേരാണ് 24 മണിക്കൂറിനിടെ രാജ്യത്ത് രോഗമുക്‌തി നേടിയത്. അതേസമയം 219 മരണങ്ങളും റിപ്പോർട് ചെയ്യപ്പെട്ടു. രാജ്യത്ത് ഇതുവരെയായി 4,40,752 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌.

നിലവിൽ 4,04,874 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 3,21,81,995 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്‌തി നേടി.

കേരളത്തിൽ കഴിഞ്ഞ ദിവസം 29,682 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ടെസ്‌റ്റ് പോസിറ്റിവിറ്റി 17.17 ശതമാനമാണ്. രോഗമുക്‌തി നേടിയവർ 28,900 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 74 പേർക്കുമാണ്.

അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. 68,75,41,762 വാക്‌സിൻ ഡോസുകൾ ഇതുവരെ രാജ്യത്തുടനീളം വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.

Most Read: നിപ; ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം- ആരോഗ്യമന്ത്രി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE