ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,233 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,30,23,215 ആയി ഉയർന്നു.
31 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് മൂലം ജീവൻ നഷ്‌ടമായത്. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,21,070 ആണ്.
98.75 ശതമാനമാണ് നിലവിലെ രോഗമുക്‌തി നിരക്ക്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.22 ശതമാനവുമാണ്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നിലവിൽ 14,704 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇത് മൊത്തം അണുബാധയുടെ 0.03 ശതമാനമാണ്.
കേരളത്തിൽ കഴിഞ്ഞ ദിവസം 424 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 17,846 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. 528 പേർ രോഗമുക്‌തി നേടി. സംസ്‌ഥാനത്ത് കോവിഡ് മരണങ്ങളൊന്നും റിപ്പോർട് ചെയ്‌തിട്ടില്ല.
അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. രാജ്യത്ത് ഇതുവരെ 183.73 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.
Most Read: കെ-റെയിൽ കല്ലിടൽ ഇന്ന് പുനഃരാരംഭിക്കും; പ്രതിഷേധത്തിന് സാധ്യത