കോവിഡ് ഇന്ത്യ; 13,819 രോഗമുക്‌തി, 16,838 പുതിയ രോഗികൾ, 113 മരണം

By Staff Reporter, Malabar News
covid_india
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 16,838 പുതിയ കോവിഡ്-19 കേസുകൾ. ഇതോടെ രാജ്യത്തെ മൊത്തം കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1,11,73,761 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 13,819 പേർ കൂടി രോഗമുക്‌തി നേടിയപ്പോൾ 24 മണിക്കൂറിനിടെ കോവിഡ് മൂലം മരണപ്പട്ടത് 113 പേരാണ്.

നിലവിൽ 1,76,319 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 1,08,39,894 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്‌തരായി. അതേസമയം 1,57,548 പേർക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്.

86,359 സജീവ കേസുകളുള്ള മഹാരാഷ്‌ട്ര തന്നെയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള സംസ്‌ഥാനമായി തുടരുന്നത്. 44,734 സജീവ കേസുകളാണ് കേരളത്തിലുള്ളത്.

മാർച്ച് 4 വരെ 21,99,40,742 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. ഇതിൽ 7,61,834 സാമ്പിളുകൾ ഇന്നലെ മാത്രം പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് പറയുന്നു.

അതേസമയം കോവിഡ് വാക്‌സിനേഷൻ രാജ്യത്ത് പുരോഗമിക്കുകയാണ്. ഇതുവരെ 1,80,05,503 പേർക്ക് കുത്തിവെപ്പ് എടുത്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read Also: പൊതുമേഖലാ സ്‌ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം; ലാഭത്തിലുള്ളവയും വിൽക്കാൻ കേന്ദ്ര നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE