എഴുപതോളം രാജ്യങ്ങൾക്കായി ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്‌തത്‌ 6 കോടി വാക്‌സിന്‍ ഡോസുകള്‍

By News Desk, Malabar News
Ajwa Travels

ന്യൂഡെല്‍ഹി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ലോകത്തിലെ വിവിധ രാജ്യങ്ങളിലേക്ക് ഇന്ത്യ ഇതുവരെ വിതരണം ചെയ്‌തത് ആറ് കോടി വാക്‌സിന്‍ ഡോസുകള്‍. രാജ്യങ്ങളുടെ കോവിഡ് പ്രതിരോധ യജ്‌ഞത്തിന് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ 6 കോടി വാക്‌സിന്‍ ഡോസുകള്‍ കയറ്റി അയച്ചത്.

തദ്ദേശീയമായ വാക്‌സിന്‍ ഉൽപാദനം ഇന്ത്യയില്‍ നടക്കുന്നതിനാല്‍ വാക്‌സിന് വേണ്ടി ഇന്ത്യയെ സമീപിക്കുന്ന രാജ്യങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചു വരികയാണ്. ഇതുവരെ എഴുപതോളം രാജ്യങ്ങളിലേക്ക് ഇന്ത്യയില്‍ നിന്ന് വാക്‌സിന്‍ കയറ്റുമതി ചെയ്‌തു കഴിഞ്ഞു.

ഇന്ത്യയില്‍ ആഭ്യന്തര ഉപയോഗത്തിന് ആവശ്യമുള്ളതിലധികം ഉൽപാദനം നടക്കുന്നുണ്ടെന്നും രാജ്യത്തിന്റെ ആവശ്യം കഴിഞ്ഞ് ശേഷിക്കുന്ന അളവ് വാക്‌സിന്‍ വരും ആഴ്‌ചകളിലും മാസങ്ങളിലും പങ്കാളിത്ത രാജ്യങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്തിനാവശ്യമായ അളവ് വാക്‌സിന്‍ സംഭരിക്കാന്‍ ഉൽപാദകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അശ്വിനി കുമാര്‍ ചൗബെ രാജ്യസഭയില്‍ വ്യക്‌തമാക്കി. ഇന്ത്യയിൽ അനുമതി നൽകിയിട്ടുള്ള കോവാക്‌സിന് 81 ശതമാനവും കോവിഷീല്‍ഡിന് 70 ശതമാനവുമാണ് ഉപഭോക്‌താക്കള്‍ ഫലപ്രാപ്‌തി അവകാശപ്പെടുന്നത്.

Kerala News: ഓലപാമ്പ് കാട്ടി പേടിപ്പിക്കേണ്ട, മുല്ലപ്പള്ളിയെ വെല്ലുവിളിക്കുന്നു; ലതികാ സുഭാഷ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE