ഫിഫ റാങ്കിങ്; മുന്നേറി ഇന്ത്യ, ബ്രസീല്‍ ഒന്നാമത് തന്നെ

By News Bureau, Malabar News
Ajwa Travels

സൂയിച്ച്: ഫിഫ റാങ്കിങ്ങിൽ ഇന്ത്യക്ക് മുന്നേറ്റം. പുതിയ റാങ്കിങ്ങില്‍ രണ്ട് സ്‌ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ നിലവിൽ 104ആം സ്‌ഥാനത്താണ്. റാങ്കിങ്ങിൽ ബ്രസീല്‍ ഒന്നാം സ്‌ഥാനം നിലനിര്‍ത്തി. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ വിജയക്കുതിപ്പ് തുടർന്നതാണ് ബ്രസീലിന് തുണയായത്.

അതേസമയം ഗ്രൂപ്പ് ചാംപ്യൻമാരായി ഏഷ്യൻകപ്പിന് യോഗ്യത ഉറപ്പാക്കിയ പ്രകടനമാണ് ഇന്ത്യക്ക് തുണയായത്. ഏഷ്യന്‍ കപ്പ് യോഗ്യതാ പോരാട്ടത്തില്‍ റാങ്കിങ്ങില്‍ പിന്നിലുള്ള അഫ്‌ഗാനിസ്‌ഥാന്‍, ഹോങ്കോംഗ്, കംബോഡിയ ടീമുകള്‍ക്കെതിരെ ആണ് ഇന്ത്യ ആധികാരിക ജയം സ്വന്തമാക്കിയത്.

ലോകകപ്പ് പ്ളേ ഓഫില്‍ കോസ്‌റ്ററിക്കയോട് ഒരു ഗോളിന് തോറ്റ് യോഗ്യത നഷ്‌ടമായ ന്യൂസിലന്‍ഡിന് ഒരു സ്‌ഥാനം മാത്രം പിന്നിലാണ് ഇന്ത്യ.

ഏഷ്യയില്‍ ഇന്ത്യയുടെ റാങ്കിംഗ് 19ആം സ്‌ഥാനത്ത് തന്നെ തുടരുകയാണ്. ഏഷ്യന്‍ ടീമുകളില്‍ 23ആം സ്‌ഥാനത്തുള്ള ഇറാനാണ് ഫിഫ റാങ്കിങ്ങില്‍ ഏറ്റവും മുന്നിലുള്ളത്.

ബെൽജിയമാണ് ബ്രസീലിന് തൊട്ടുപിന്നിൽ രണ്ടാം സ്‌ഥാനത്തുള്ളത്. ഇറ്റലിയെ പരാജയപ്പെടുത്തി ഫൈനലിസിമ കിരീടം നേടിയ അർജന്റീന, ഫ്രാൻസിനെ മറികടന്ന് മൂന്നാം സ്‌ഥാനത്തെത്തി. യുവേഫ നേഷൻസ് ലീഗിലെ തുടർ തോൽവികളാണ് ലോക ചാംപ്യമാരായ ഫ്രാന്‍സിന് തിരിച്ചടിയായത്. ഇംഗ്ളണ്ട്, സ്‌പെയിൻ, ഇറ്റലി, നെതർലൻഡ്സ്, പോർച്ചുഗൽ, ഡെൻമാർക്ക് ടീമുകളാണ് യഥാക്രമം ആദ്യപത്തിലുള്ളത്.

Most Read: ‘ദൃശ്യം 2’ ഹിന്ദി റീമേക്ക് പൂർത്തിയായി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE